ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം നാളെ മുതൽ
text_fieldsകൊടുങ്ങല്ലൂർ: 43ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച കൊടുങ്ങല്ലൂരിൽ തിരശ്ശീല ഉയരും. കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന കലാമേള ഏഴിന് സമാപിക്കും. മേളയുടെ ഒരുക്കം പൂർത്തിയായിവരുന്നതായി സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഔപചാരിക ഉദ്ഘാടനം അഞ്ചിന് രാവിലെ 11 ന് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവഹിക്കും. സംസ്ഥാനത്തെ ഒമ്പത് ഐ.എച്ച്.ആർ.ഡി സ്കൂളുകൾ ഉൾപ്പെടെ 46 ടെക്നിക്കൽ സ്ഥാപനങ്ങളിൽനിന്നുള്ള 1440 വിദ്യാർഥികൾ പങ്കെടുക്കും. എട്ട് വേദിയിലായി 48 കലാ ഇനങ്ങളിൽ മത്സരം നടക്കും. വാർത്തസമ്മേളനത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി, പ്രിൻസിപ്പൽ ഷബാന, പി. ഷാഫി, ചന്ദ്രൻ കളരിക്കൽ, ടി.എ. ഷറഫുദ്ദീൻ, കെ.എൻ. രാമൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

