പൊലീസിൽ ടെക്നിക്കൽ കേഡർ സംവിധാനം വരുന്നു
text_fieldsതിരുവനന്തപുരം: പൊലീസ് സേനയിൽ സാങ്കേതിക യോഗ്യത നേടിയവരുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ടെക്നിക്കൽ കേഡർ സംവിധാനമൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി വിവിധ ബറ്റാലിയനുകളിലെ 152 സേനാംഗങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി.
സംസ്ഥാന പൊലീസ് സേനയിൽ വിവിധ ബറ്റാലിയനുകളിൽ മാത്രമായി കോൺസ്റ്റബിൾ/സിവിൽ പൊലീസ് ഓഫിസർമാരായി 160 ഓളം പേരുണ്ട്. ഇവരിൽ 68 ബി.ടെക്കുകാരും 22 എം.ബി.എ/ബി.ബി.എക്കാരും 15 എം.സി.എ/ എം.എസ്സി കമ്പ്യൂട്ടർ സയൻസുകാരും ഒരു എം.ടെക് ബിരുദധാരിയും എട്ട് എൽഎൽ.ബി /എൽഎൽ.എം ബിരുദധാരികളും ഒമ്പത് എം.ഫിൽ ബിരുധദാരികളും 13 പി.ജി.ഡി.സി.എക്കാരും ഉൾപ്പെടുന്നു. സാധാരണ പൊലീസ് ചുമതലകൾക്കപ്പുറം യോഗ്യതക്ക് അനുസരിച്ച് സാങ്കേതിക കഴിവുകൾ ആവശ്യമായ ചുമതലകൾ ഇവർക്ക് നൽകും.
ഇതിനായുള്ള പ്രവർത്തനപരിപാടിക്ക് രൂപം നൽകി വരുകയാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. യോഗ്യതയും കഴിവും അനുസരിച്ച് വിന്യസിച്ചാൽ സേനാംഗങ്ങളിൽനിന്ന് മികച്ച പ്രകടനം ലഭ്യമാകുെമന്നും പൊലീസ് മേധാവി പറഞ്ഞു.
സൈബർ ഫോറൻസിക്, വിവിധ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ, സൈബർ കുറ്റാന്വേഷണം, നിയമസഹായം, വിവിധ പദ്ധതികളുടെ നടത്തിപ്പ്, നവ മാധ്യമപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് സാങ്കേതിക/െപ്രാഫഷനൽ വൈദഗ്ധ്യമുള്ളവരെ നിയമിക്കുക. ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി ഷെഫീൻ അഹമ്മദിനെ ഇതിെൻറ വിശദാംശങ്ങൾ തയാറാക്കാൻ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
