സാങ്കേതിക, ഡിജിറ്റൽ സർവകലാശാല: സ്ഥിരം വി.സിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളില്‍ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വൈസ് ചാൻസലർമാർക്ക് തുടരാൻ കോടതി അനുമതി നൽകി. ആരാണ് അധികാരം പ്രയോഗിക്കേണ്ടത് എന്നതല്ല പ്രശ്നമെന്നും വിദ്യാർഥികളുടെ താൽപര്യം മനസ്സിൽ ഉൾക്കൊണ്ട് വൈസ്ചാൻസലറുമാരുടെ നിയമനത്തിനായി കേരള ഗവര്‍ണറും സര്‍ക്കാറും പരസ്പരം പ്രവർത്തിക്കണമെന്നും ജസ്റ്റിസ് ജെ.ബി. പർദീവാല അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
നിലവിലുള്ള താൽക്കാലിക വി.സിമാരെ അവരുടെ തസ്തികകളിൽ തുടരുന്നതിനുള്ള വിഞ്ജാപനം പുറപ്പെടുവിക്കുന്നതിനോ അല്ലെങ്കിൽ താൽക്കാലിക അടിസ്ഥാനത്തിൽ പുതിയ ആളെ നിയമിക്കുന്നതിനോ ചാൻസലറായ ഗവർണർക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ട് സർവകലാശാലകളിലും സ്ഥിരം വി.സിമാരെ നിയമിക്കുന്നതിനുള്ള നടപടികളാരംഭിക്കുക എന്നതായിരിക്കണം ആദ്യപടിയെന്നും കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങള്‍ കോടതിയിലെത്തരുതെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ ശിപാർശയില്ലാതെ സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമിച്ചത് റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

