Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ് കാ​ലത്ത്​...

കോ​വി​ഡ് കാ​ലത്ത്​ സേ​വ​ന പാ​ത​യി​ൽ കർമനിരതരായി മൂ​വ​ർ സം​ഘം

text_fields
bookmark_border
കോ​വി​ഡ് കാ​ലത്ത്​ സേ​വ​ന പാ​ത​യി​ൽ കർമനിരതരായി മൂ​വ​ർ സം​ഘം
cancel
camera_alt??? ???????????? ??????????

മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് കാ​ല​ത്ത് വീ​ടും കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച്​ സേ​വ​ന​പാ​ത​യി​ൽ മൂ​ന്ന് മാ​സ​മാ​യി തു​ട​രു​ക​യാ​ണീ മൂ​വ​ർ സം​ഘം. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യി ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ് ടീം ​വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​മീ​ർ, ജ​യ​ദാ​സ്, അ​നൂ​പ് എ​ന്ന മൂ​വ​ർ​സം​ഘം. ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം ആ​രം​ഭി​ച്ച മ​ണ്ണാ​ർ​ക്കാ​ട്ടെ എ​മ​റാ​ൾ​ഡ് കോ​വി​ഡ് ക്വ​റ​ൻ​റീ​ൻ കെ​യ​ർ സ​െൻറ​റി​ൽ മേ​യ് മാ​സം ആ​ദ്യ ആ​ഴ്​​ച​യി​ൽ ത​ന്നെ വ​ള​ണ്ടി​യ​ർ ടീം ​സ​ജീ​വ​മാ​യി രം​ഗ​ത്ത് വ​ന്നു. മൂ​ന്നു മാ​സ​ത്തി​നി​പ്പു​റ​വും ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ൽ വ​ള​ണ്ടി​യ​ർ സേ​വ​ന​ത്തി​ൽ തു​ട​രു​ക​യാ​ണ്. 

മ​ണ്ണാ​ർ​ക്കാ​ട് എം.​എ​ൽ.​എ വി​ളി​ച്ചു​ചേ​ർ​ത്ത മു​ഴു​വ​ൻ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് വി​വി​ധ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്താ​ണ് സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് ടീം ​വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ന്ന​ത്. 
തു​ട​ക്ക​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ തി​രി​കെ വ​ന്ന മ​ല​യാ​ളി​ക​ളാ​യി​രു​ന്നു ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ പി​ന്നീ​ട് വ​ലി​യ രീ​തി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളു​മെ​ത്തി. അ​വ​ർ​ക്കെ​ല്ലാം മി​ക​ച്ച രീ​തി​യി​ലു​ള്ള വ​ള​ണ്ടി​യ​ർ സേ​വ​ന​മാ​ണ് ഇ​വ​ർ ന​ൽ​കി​യ​ത്. 

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ വ​ള​ണ്ടി​യ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കെ.​വി. അ​മീ​ർ, ജ​യ​ദാ​സ്, അ​നൂ​പ് എ​ന്നി​വ​രെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ക്കി മാ​റ്റി​യ​ത് ആ​ശ്വാ​സ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannarkkadteam welfareCovid In Kerala
News Summary - Team welfare doing a good job in Mannarkkad -Kerala News
Next Story