ലക്ഷദ്വീപിൽ കുടുങ്ങിയവർ ആശങ്കയുടെ നടുക്കടലിൽ
text_fieldsകൊച്ചി: ലക്ഷദ്വീപിൽ ആശങ്കയുടെ നടുക്കടലിൽ കേരളത്തിൽനിന്നുള്ള അധ്യാപകരും കുടും ബങ്ങളും. ലോക്ഡൗണിൽ കുടുങ്ങി വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനാവാതെ കടമത്ത്, ആ ന്ത്രോത്ത് ദ്വീപുകളിൽ അകപ്പെട്ട ഇവർ മുട്ടാത്ത വാതിലുകളില്ല. കുട്ടികളും സ്ത്രീകള ുമെല്ലാമുണ്ട് സംഘത്തിൽ. കാലിക്കറ്റ് സർവകലാശാലയുടെ ആന്ത്രോത്ത്, കടമത്ത് കേന്ദ് രങ്ങളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലുവരാണ്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബാംഗങ്ങളടക്കം 15 പേർ ആേന്ത്രാത്തിലും 27 പേർ കടമത്തിലും കുടുങ്ങി. മാർച്ച് 15ഓടെ വിദ്യാർഥികൾ വരാതായെങ്കിലും അധ്യാപകരോട് തുടരാൻ നിർദേശിച്ചു. നാട്ടിലേക്ക് മടങ്ങാൻ സർവകലാശാല അറിയിപ്പ് എത്തിയത് 23നാണ്. അന്നായിരുന്നു ലക്ഷദ്വീപിൽനിന്ന് അവസാന യാത്രാകപ്പൽ. അതിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും യാത്ര ചെയ്യാനായില്ല. കേരള സർക്കാർ എമിഗ്രേഷൻ അനുമതി നൽകിയില്ലെന്നാണ് തുറമുഖ അധികൃതരുടെ വിശദീകരണം.
ശമ്പളക്കാരായതിനാൽ ലോക് ഡൗൺകാലത്തെ സഹായങ്ങളോ ദ്വീപ് വാസികൾക്കുള്ള പരിഗണനയോ കിട്ടാറില്ലെന്ന് അസി. പ്രഫസറായ ഡോ. അഹമ്മദ് മുസഫർ പറഞ്ഞു. സംഘത്തിെല പലരും സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. മരുന്ന് തീർന്നാൽ എന്ത് ചെയ്യുമെന്ന് നിശ്ചയമില്ല. വിഷയം ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഉറപ്പൊന്നും കിട്ടിയിട്ടില്ല. 14ന് ലോക്ഡൗൺ തീരുന്നതോടെ മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, നീട്ടാൻ തീരുമാനിച്ചതോടെ അതും അസ്തമിച്ചു.
കേരളത്തിെൻറ അനുമതി കിട്ടണം -എം.പി
അധ്യാപകരെ നാട്ടിലെത്തിക്കുന്നതിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാറിെൻറ അനുമതി കാക്കുകയാണെന്നും ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. സർക്കാർ നിർദേശം വന്നശേഷം അയച്ചാൽ മതിയെന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചത്. അനുമതി കിട്ടിയാൽ അടുത്ത കപ്പലിൽതന്നെ എല്ലാ അധ്യാപകരെയും നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
