Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപികമാർക്ക്​ ...

അധ്യാപികമാർക്ക്​  സാരിക്ക് മുകളിൽ കോട്ട് വേണമെന്ന് നിർബന്ധിക്കാനാവില്ല –വനിത കമീഷൻ 

text_fields
bookmark_border
അധ്യാപികമാർക്ക്​  സാരിക്ക് മുകളിൽ കോട്ട് വേണമെന്ന് നിർബന്ധിക്കാനാവില്ല –വനിത കമീഷൻ 
cancel

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ അ​ധ്യാ​പി​ക​മാ​ർ സാ​രി​ക്ക് മു​ക​ളി​ൽ കോ​ട്ട് ധ​രി​ക്ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്​​റ്റ​ർ​മാ​രോ മാ​നേ​ജ​ർ​മാ​രോ നി​ർ​ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ര​ള വ​നി​ത ക​മീ​ഷ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ധ്യാ​പി​ക​മാ​രു​ടെ വേ​ഷ​ത്തി​​െൻറ കാ​ര്യ​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ന് വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സ്​​ഥാ​പ​ന അ​ധി​കൃ​ത​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ക​മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ ഉ​ത്ത​ര​വി​ട്ടു. 

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ലെ ആ​നി​ക്കാ​ട് സ​​െൻറ്​ മേ​രീ​സ്​ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പി​ക ബീ​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഈ ​നി​ർ​ദേ​ശം. മാ​നേ​ജ​റു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​നാ​കാ​ത്ത അ​ധ്യാ​പി​ക​ക്കെ​തി​രെ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നി​ത ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. 

ഇ​തു​സം​ബ​ന്ധി​ച്ച് ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ക​മീ​ഷ​നോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​രു​ഷ അ​ധ്യാ​പ​ക​ർ​ക്കോ ഓ​ഫി​സ്​ ജീ​വ​ന​ക്കാ​ർ​ക്കോ ഓ​വ​ർ​കോ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ക​മീ​ഷ​നം​ഗം സ്​​കൂ​ളി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationteacherskerala newswomen commissionmalayalam news
News Summary - Teachers wont wear over coats- Kerala news
Next Story