അധ്യാപകരുടെ വാക്സിനേഷന് നടപടി ആരംഭിച്ചു
text_fieldsതിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മൂല്യനിർണയത്തിൽ പെങ്കടുക്കുന്ന അധ്യാപകർക്ക് വാക്സിനേഷൻ ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. അധ്യാപകരുടെ വാക്സിനേഷൻ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും ഏകോപനത്തിനുമായി ബന്ധപ്പെട്ട പരീക്ഷ സെക്രട്ടറിമാരെ നോഡൽ ഒാഫിസർമാരായി നിയമിച്ചു.
ഇതിെൻറ സംസ്ഥാനതല നോഡൽ ഒാഫിസറായി പരീക്ഷഭവൻ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട്. പരീക്ഷ സെക്രട്ടറി ഒാരോ ദിവസവും ബന്ധപ്പെട്ട നോഡൽ ഒാഫിസർമാരിൽനിന്ന് പുരോഗതി റിേപ്പാർട്ട് ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യണം.
വാക്സിനേഷന് വേണ്ടി അധ്യാപകരുടെ പേരുവിവരം covid19.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് എസ്.എസ്.എൽ.സി വിഭാഗത്തിന് ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഒാഫിസറെയും ഹയർ സെക്കൻഡറി വിഭാഗത്തിന് ആർ.ഡി.ഡിയെയും വി.എച്ച്.എസ്.ഇക്ക് എ.ഡിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൗ ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധിയിലുള്ള അധ്യാപകരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി ഇവർ cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാത്ത അധ്യാപകർക്ക് അതിനുള്ള നിർദേശം നൽകണം. മൂല്യനിർണയത്തിന് നിയോഗിക്കുന്ന അധ്യാപകരുടെ വാക്സിനേഷന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പരീക്ഷാ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

