ശമ്പളകുടിശ്ശിക: സെക്രട്ടേറിയറ്റ് മാർച്ചുമായി അധ്യാപകർ
text_fieldsതിരുവനന്തപുരം: 2016 മുതൽ 2021 വരെ എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടിയവർക്ക് അഞ്ചുവർഷത്തെ ശമ്പളം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ‘നോഷണൽ ടീച്ചേഴ്സ് കലക്ടീവ്’ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. 2016 മുതൽ നിയമിതരായ അധ്യാപകർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകിയെങ്കിലും ആ കാലയളവിലെ ശമ്പളം അനുവദിച്ചിരുന്നില്ല.
മുൻ എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ബിജു, നോഷണൽ ടീച്ചേഴ്സ് കലക്ടീവ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അനീഷ്, സംസ്ഥാന സെക്രട്ടറി കെ. നിഖിൽ, വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് കുന്നത്ത്, ട്രഷറർ കെ. അഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

