Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാക്സിൻ; സർക്കാറിനൊപ്പമെന്ന് കെ.എസ്.ടി.എ, പട്ടിക പുറത്തുവിടണമെന്ന് കെ.പി.എസ്.ടി.എ, ബോധവത്കരണം വേണമെന്ന് കെ.എസ്.ടി.യു

text_fields
bookmark_border
vaccination
cancel

വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ വ്യത്യസ്ത പ്രതികരണവുമായി അധ്യാപക സംഘടനകൾ. സർക്കാർ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ വ്യക്തമാക്കി. അതേസമയം, വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ആദ്യം പുറത്തുവിടണമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്ക് കള്ളമാണെന്നായിരുന്നു ലീഗ് അധ്യാപക സംഘടനയായ കെ.എസ്.ടി.യുവിന്‍റെ അഭിപ്രായം.

വാക്സിനെടുക്കാത്തവരുടെ പേര് പുറത്തുവിടാതെ അധ്യാപകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടിയത്. ആരോഗ്യകാരണങ്ങളാൽ മാറിനിൽക്കുന്നവർ ചുരുക്കം പേർ മാത്രമാണെന്നും അവർക്ക് ബോധവത്കരണം നൽകാൻ തയാറാണെന്നും കെ.എസ്.ടി.യു വ്യക്തമാക്കി.

5000ത്തോ​ളം അ​ധ്യാ​പ​ക​ർ വാ​ക്​​സി​നെ​ടു​ത്തില്ലെ​ന്നാ​ണ്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി കഴിഞ്ഞ ദിവസം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വാ​ക്​​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നീ​ക്കം തു​ട​ങ്ങിയിരിക്കുകയാണ്. ചി​ല അ​ധ്യാ​പ​ക​ർ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ പേ​രും മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നാ​ണ് വിദ്യാഭ്യാസ വകുപ്പിന്‍റെ​ വി​ല​യി​രു​ത്ത​ൽ. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച്​ വ​കു​പ്പു​ത​ല ന​ട​പ​ടി​ ആ​ലോ​ച​ന​യി​ലാ​ണ്. ഇതിനായി ജില്ല തിരിച്ചുള്ള കണക്ക് ശേഖരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teachers organizations reaction to the government's decision
Next Story