Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ന്​ അ​ധ്യാ​പ​ക ദി​നം; ര​തീ​ഷ്​ മാ​ഷ്​; എ​ല്ലാം കാ​യ്​​ക്കു​ന്ന മ​രം

text_fields
bookmark_border
ഇ​ന്ന്​ അ​ധ്യാ​പ​ക ദി​നം; ര​തീ​ഷ്​ മാ​ഷ്​; എ​ല്ലാം കാ​യ്​​ക്കു​ന്ന മ​രം
cancel
camera_alt

ര​​തീ​​ഷ്​ പി​​ലി​​ക്കോ​​ട്​ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കൊ​​പ്പം

ച​​ട്ട​​ഞ്ചാ​​ൽ: അ​​ധ്യാ​​പ​​ക​​ൻ എ​​ന്നാ​​ൽ കു​​ട്ടി​​ക​​ളു​​ടെ മ​​ന​​സ്സി​​ലെ ഇ​​രു​​ട്ട്​ മാ​​റ്റി വെ​​ളി​​ച്ച​​ത്തി​​ലേ​​ക്ക്​ ന​​യി​​ക്കു​​ന്ന​​വ​​ൻ എ​​ന്നാ​​ണ്. ച​​ട്ട​​ഞ്ചാ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്​​​കൂ​​ൾ അ​​ധ്യാ​​പ​​ക​​നാ​​യ ര​​തീ​​ഷ്​ പി​​ലി​​ക്കോ​​ട്​ മ​​ന​​സ്സി​​ലെ മാ​​ത്ര​​മ​​ല്ല, കു​​ട്ടി​​ക​​ളു​​ടെ ജീ​​വി​​ത​​ത്തി​​​ലെ​​യും ഇ​​രു​​ട്ടു​​നീ​​ക്കു​​ക​​യാ​​ണ്. കു​​ട്ടി​​യെ പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​ന​​പ്പു​​റം അ​​വ​െ​ൻ​റ ജീ​​വി​​ത​​ത്തെ​​കൂ​​ടി പ​​ഠി​​ക്കു​​ക​​യാ​​ണ്​ ര​​തീ​​ഷ്. ച​​ട്ട​​ഞ്ചാ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്​​​കൂ​​ളി​​ൽ 2003 മു​​ത​​ൽ മ​​ല​​യാ​​ളം അ​​ധ്യാ​​പ​​ക​​നാ​​ണ്. നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ക്ലാ​​സ്​ മു​​റി​​യു​​ടെ​​യും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളു​​ടെ​​യും അ​​തി​​രു​​ക​​ൾ​​ക്ക​​പ്പു​​റ​​ത്തേ​​ക്ക് കു​​ട്ടി​​ക​​ളെ​​യും കൊ​​ണ്ടു​​പോ​​കു​​ക​​യാ​​ണ്.

2006ൽ ​​രൂ​​പ​​വ​​ത്​​​ക​​രി​​ച്ച ‘കൂ​​ച്ച്’ എ​​ന്ന സാ​​ഹി​​ത്യ​​വേ​​ദി 19 വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ന​​ട​​ത്തി​​വ​​രു​​ക​​യാ​​ണ്. കു​​ട്ടി​​ക​​ളെ മു​​ൻ നി​​ർ​​ത്തി കൂ​​ച്ച്​ 124 ഇ​​ൻ​​ല​​ൻ​​ഡ് മാ​​ഗ​​സി​​നു​​ക​​ളും പ​​ത്തോ​​ളം വാ​​ർ​​ഷി​​ക​​പ്പ​​തി​​പ്പു​​ക​​ളും പു​​റ​​ത്തി​​റ​​ക്കി. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ല​​ത്ത് 31 ദി​​വ​​സം​​കൊ​​ണ്ട് 38 കൃ​​തി​​ക​​ളെ മു​​ൻ​​നി​​ർ​​ത്തി ന​​ട​​ത്തി​​യ ഓ​​ൺ​​ലൈ​​ൻ സാ​​ഹി​​ത്യ സം​​വാ​​ദ​​ത്തി​​ൽ പ്ര​​മു​​ഖ​​രാ​​യ 105 സാ​​ഹി​​ത്യ സാം​​സ്കാ​​രി​​ക നാ​​യ​​ക​​ർ അ​​ണി​​നി​​ര​​ന്നു. കു​​ടും​​ബ​​ശ്രീ​​യു​​ടെ സം​​സ്ഥാ​​ന പ്രോ​​ഗ്രാം ഓ​​ഫി​​സ​​റാ​​യും പി​​ന്നീ​​ട് ജി​​ല്ല കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. ഈ​​കാ​​ല​​ത്ത്​ 39 ല​​ക്ഷ​​ത്തോ​​ളം കു​​ടും​​ബ​​ശ്രീ വ​​നി​​ത​​ക​​ളെ ഓ​​ർ​​മ​​ക​​ളു​​ടെ സ്​​​കൂ​​ൾ കാ​​ല​​ത്തേ​​ക്ക്​ തി​​രി​​കെ​​യെ​​ത്തി​​ച്ച​​ത്​ ഹൃ​​ദ്യ​​മാ​​യി​​രു​​ന്നു. ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കാ​​യി ‘ഒ​​രു രൂ​​പ ച​​ല​​ഞ്ചി​​ലൂ​​ടെ’ വീ​​ടൊ​​രു​​ക്കി​​യ ‘ശ്രീ​​ഭ​​വ​​നം’, കു​​ട്ടി​​ക​​ൾ​​ക്ക് വീ​​ടു​​ക​​ളി​​ൽ പ​​ഠ​​ന​​പി​​ന്തു​​ണ ന​​ൽ​​കു​​ന്ന ‘അ​​മ്മ ടീ​​ച്ച​​ർ’, കാ​​ർ​​ഷി​​ക ഉ​​ണ​​ർ​​വേ​​കി​​യ ‘വ​​യ​​ലോ​​ർ​​മ’, പി​​ന്നാ​​ക്ക ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി ന​​ട​​പ്പാ​​ക്കി​​യ ക​​ന്ന​​ട-​​കൊ​​റ​​ഗ പ്രോ​​ജ​​ക്ടു​​ക​​ൾ എ​​ന്നി​​വ​​യി​​ൽ അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ കൈ​​യൊ​​പ്പ്​ പ​​തി​​ഞ്ഞു.

കു​​ടും​​ബ​​ശ്രീ വ​​നി​​ത​​ക​​ൾ ര​​ചി​​ച്ച്​ നി​​ർ​​മി​​ച്ച മു​​ദ്രാ​​ഗീ​​തം, ഓ​​ൺ​​ലൈ​​ൻ റേ​​ഡി​​യോ എ​​ന്നി​​വ അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ‘സ്വീ​​പ് ’ ജി​​ല്ല നോ​​ഡ​​ൽ ഓ​​ഫി​​സ​​റാ​​യി​​രു​​ന്നു. വോ​​ട്ടി​​ങ്​ ശ​​ത​​മാ​​നം ഉ​​യ​​ർ​​ത്താ​​ൻ ക​​ന്നി വോ​​ട്ട​​ർ​​മാ​​ർ​​ക്കാ​​യി മ​​ധു​​രം ന​​ൽ​​കി​​യ 'സ്വീ​​റ്റ്​ ഇ​​ല​​ക്ഷ​​ൻ’, 'വോ​​ട്ടാ​​യ​​നം' മി​​നി മാ​​ര​​ത്ത​​ൺ, 'ക​​ന്നി വോ​​ട്ട​​ർ​​മാ​​രെ തേ​​ടി' എ​​ന്നി​​വ വ​​ല​​യ ച​​ല​​ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു. വൃ​​ക്ക​​രോ​​ഗം ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ലു​​ള്ള തൃ​​ശൂ​​ർ സ്വ​​ദേ​​ശി പ്ര​​തീ​​ഷ് നി​​ർ​​മി​​ച്ച പു​​സ്ത​​ക​​ത്ത​​ട്ടു​​ക​​ൾ ക​​ണ്ണൂ​​ർ, കാ​​സ​​ർ​​കോ​​ട് ജി​​ല്ല​​ക​​ളി​​ലാ​​യി വി​​റ്റ​​ഴി​​ച്ച് ന​​ൽ​​കി​​യ​​ത് 18 ല​​ക്ഷം രൂ​​പ​​യാ​​ണ്. ഭ​​വ​​ന​​ര​​ഹി​​ത​​യാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​ക്ക് അ​​ഞ്ചു​​ല​​ക്ഷം രൂ​​പ​​യു​​ടെ വീ​​ട്​ വെ​​ച്ചു​​ന​​ൽ​​കി​​യ​​ത്​ ശ്ര​​ദ്ധേ​​യ​​മാ​​യി. ഈ ​​രീ​​തി​​യി​​ൽ മൂ​​ന്ന്​ വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കി.

അ​​വ​​നി വാ​​ഴ്വ്, റീ​​ൽ തു​​ട​​ങ്ങി​​യ പു​​സ്ത​​ക​​ങ്ങ​​ളു​​ടെ എ​​ഡി​​റ്റ​​റാ​​ണ്. ന​​ട​​ൻ ഇ​​ന്ദ്ര​​ൻ​​സി​​നെ കേ​​ന്ദ്ര​​ക​​ഥാ​​പാ​​ത്ര​​മാ​​ക്കി മി​​ക​​ച്ചൊ​​രു ഹ്ര​​സ്വ​​ചി​​ത്ര​​വും സം​​വി​​ധാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. മി​​ക​​ച്ച സാ​​മൂ​​ഹി​​ക​​പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള ദേ​​ശീ​​യ പു​​ര​​സ്കാ​​രം, കാ​​സ​​ർ​​കോ​​ട് റോ​​ട്ട​​റി ക്ല​​ബ് പു​​ര​​സ്കാ​​രം എ​​ന്നി​​വ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teachers’ Day: Ratish Mash, The Tree That Bears All Fruits
Next Story