Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗണിൽ അധ്യാപകർ...

ലോക്​ഡൗണിൽ അധ്യാപകർ പഠനത്തിരക്കിലാണ്

text_fields
bookmark_border
ലോക്​ഡൗണിൽ അധ്യാപകർ പഠനത്തിരക്കിലാണ്
cancel

ക​ൽ​പ​റ്റ: കോ​വി​ഡി​നൊ​പ്പം വ​ന്നു​ചേ​ർ​ന്ന സ്​​കൂ​ൾ അ​വ​ധി​ക്കാ​ലം​ സം​സ്ഥാ​ന​ത്തെ 2447 അ​ധ്യാ​പ​ക​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത്​ ഓ​ൺ​ലൈ​ൻ ക​മ്പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നാ​യി.

കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്​​ച​ർ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ർ എ​ജു​ക്കേ​ഷ​െൻറ (കൈ​റ്റ്) ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​മാ​യ 'കൂ​ൾ' (കൈ​റ്റ്‌​സ് ഓ​പ​ൺ ഓ​ൺ​ലൈ​ൻ ലേ​ണി​ങ്‌) വ​ഴി​യാ​ണ്​ അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ഏ​പ്രി​ൽ 27നാ​ണ്​ കോ​ഴ്​​സ്​ ആ​രം​ഭി​ച്ച​ത്. പു​തു​താ​യി ചേ​രു​ന്ന പ്രൈ​മ​റി​ത​ലം മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​വ​രെ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​വ​ണ​മെ​ങ്കി​ൽ 48 മ​ണി​ക്കൂ​ർ ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ണെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ​ഠ​നം.

'കൂ​ൾ' സ​ർ​ട്ടി​ഫി​ക്ക​റ്റോ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ക​മ്പ്യൂ​ട്ട​ർ കോ​ഴ്​​സു​ക​ൾ ​പ​ഠി​ച്ച​​തി​െൻറ രേ​ഖ​യോ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ അ​ധ്യാ​പ​ക​ർ​ക്ക്​ നി​ല​വി​ൽ പ്രൊ​ബേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യൂ.

ഓ​ൺ​ലൈ​നാ​യ​തി​നാ​ൽ സ​ർ​ക്കാ​റി​ന്​ ചെ​ല​വ്​ വ​ള​രെ കു​റ​വാ​ണെ​ന്ന​തും പ​ഠി​താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​ത്തി​ന്​ സ​മ​യം ല​ഭി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തും ഈ ​പ​രി​ശീ​ല​ന രീ​തി​യു​ടെ മി​ക​വാ​ണ്. ഒാ​രോ ജി​ല്ല​യി​ലും നി​ശ്ചി​ത ബാ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ്​ പ​രി​ശീ​ല​നം.

കൈ​റ്റി​െൻറ പ​രി​ശീ​ല​ക​രാ​ണ്​ (മെൻറ​ർ)​ ഒ​രോ ബാ​ച്ചി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക. ആ​ഴ്​​ച​തോ​റും ഒാ​ൺ​ലൈ​ൻ സ​മ്പ​ർ​ക്ക​ ക്ലാ​സു​ണ്ടാ​വും. അ​തി​നി​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ ചെ​യ്​​തു​തീ​ർ​ക്കേ​ണ്ട അ​സൈ​ൻ​മെൻറു​ക​ൾ ന​ൽ​കും. 'കൂ​ൾ' ​​വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ​ഓ​രോ മൊ​ഡ്യൂ​ളും ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ അ​സൈ​ൻ​മെൻറു​ക​ൾ വീ​ട്ടി​ലി​രു​ന്ന്​ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ആ​ഴ്​​ച​യി​ൽ അ​ത്​ സ​മ​ർ​പ്പി​ക്ക​ണം.

പ​ഠി​താ​ക്ക​ളും മെൻറ​റും ഉ​ൾ​പ്പെ​ട്ട വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ലൂ​ടെ സം​ശ​യ​നി​വാ​ര​ണ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​മു​ണ്ടാ​വും. കോ​ഴ്​​സി​െൻറ അ​വ​സാ​നം പ​ഠി​താ​ക്ക​ൾ ര​ണ്ടു​ മ​ണി​ക്കൂ​ർ ഓ​ഫ്​​ലൈ​ൻ പ​രീ​ക്ഷ എ​ഴു​ത​ണം. ഇ​തു​ വി​ല​യി​രു​ത്തി​യാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ക. പ​ഠി​താ​ക്ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഓ​രോ ജി​ല്ല​യി​ലും ഒ​രു​ക്കു​ക.

ആ​റാ​ഴ്ച ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്‌​സി​ൽ സ്വ​ത​ന്ത്ര സോ​ഫ്റ്റ്​​വെ​യ​ർ അ​ധി​ഷ്​​ഠി​ത​മാ​യ വേ​ഡ്‌ ഡോ​ക്യു​മെൻറു​ക​ൾ ത​യാ​റാ​ക്ക​ൽ, സ്‌​പ്രെ​ഡ് ഷീ​റ്റ്, പ്ര​സ​േ​ൻ​റ​ഷ​ൻ, ഇ​മേ​ജ് എ​ഡി​റ്റി​ങ്, വി​ഡി​യോ-​ഓ​ഡി​യോ എ​ഡി​റ്റി​ങ്, ഡി​ജി​റ്റ​ൽ റി​സോ​ഴ്‌​സു​ക​ളു​ടെ നി​ർ​മാ​ണം, മ​ല​യാ​ളം ടൈ​പ്പി​ങ്, ഇ​ൻ​റ​ർ​നെ​റ്റ്, വി​ദ്യാ​ഭ്യാ​സ സോ​ഫ്‌​റ്റ്‌​വെ​യ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2018ലാ​ണ്​ 'കൂ​ൾ' ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​ന സം​വി​ധാ​നം കൈ​റ്റ്​ ആ​രം​ഭി​ച്ച​ത്. വ​യ​നാ​ട്​ ജി​ല്ല​യി​ൽ നാ​ല്​ ബാ​ച്ചു​ക​ളി​ലാ​യി 89 അ​ധ്യാ​പ​ക​രാ​ണ്​ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ജ​നു​വ​രി​യി​ൽ ജി​ല്ല​യി​ൽ 14 ബാ​ച്ചു​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

ഓ​രോ ജി​ല്ല​യി​ലും പ​രി​ശീ​ല​നം നേ​ടു​ന്ന അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം

കാ​സ​ർ​കോ​ട് 106​

ക​ണ്ണൂ​ർ 307

വ​യ​നാ​ട് 89

കോ​ഴി​ക്കോ​ട് 254

മ​ല​പ്പു​റം 616

പാ​ല​ക്കാ​ട് 187

തൃ​ശൂ​ർ 157

എ​റ​ണാ​കു​ളം 114

ഇ​ടു​ക്കി 138

കോ​ട്ട​യം 109

ആ​ല​പ്പു​ഴ 68

പ​ത്ത​നം​തി​ട്ട 67

കൊ​ല്ലം 123

തി​രു​വ​ന​ന്ത​പു​രം 112

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitelockdownteacherscool course
News Summary - cool course- teachers are busy in studies on lockdown
Next Story