Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപകരുടെ അന്തർ ജില്ല സ്ഥലംമാറ്റം; ഒഴിവുകളുടെ അനുപാതത്തിൽ മാറ്റം വരുത്താത്തത് തിരിച്ചടി

text_fields
bookmark_border
അധ്യാപകരുടെ അന്തർ ജില്ല സ്ഥലംമാറ്റം; ഒഴിവുകളുടെ അനുപാതത്തിൽ മാറ്റം വരുത്താത്തത് തിരിച്ചടി
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ പ്രീ-​പ്രൈ​മ​റി മു​ത​ൽ ഹൈ​സ്കൂ​ൾ വ​രെ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ അ​ന്ത​ർ ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള ഒ​ഴി​വു​ക​ളു​ടെ അ​നു​പാ​ത​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ത്ത​ത് പി.​എ​സ്.​സി നി​യ​മ​നം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​കും. 2024 ന​വം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലാ​ണ് ഒ​ഴി​വു​ക​ളു​ടെ അ​നു​പാ​തം പു​തു​ക്കി നി​ശ്ച​യി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തു പ്ര​കാ​രം എ​ൽ.​പി​​/​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​നു​പാ​തം 10 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 20 ആ​യും ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളു​ടെ അ​നു​പാ​തം 15 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. ഇ​ത് പി.​എ​സ്.​സി നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​നാ​യി നീ​ക്കി​വെ​ക്കു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം കു​റ​ക്കും.

നി​ല​വി​ൽ യു.​പി സ്കൂ​ൾ ത​സ്തി​ക​യി​ലേ​ക്ക് പി.​എ​സ്.​സി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നാം​റാ​ങ്ക് ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് പോ​ലും നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ​യാ​യി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലും ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കു​ന്ന​ത് പി.​എ​സ്.​സി വ​ഴി​യു​ള്ള നേ​രി​ട്ടു​ള്ള നി​യ​മ​നം വ​ഴി​യാ​ണ്.

എ​ന്നാ​ൽ, ഇ​തി​നൊ​പ്പം ത​ന്നെ മ​റ്റ് ജി​ല്ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക് മാ​റു​ന്ന​തി​നാ​യി നി​ശ്ചി​ത ശ​ത​മാ​നം ഒ​ഴി​വു​ക​ൾ മാ​റ്റി വെ​ക്കാ​റു​ണ്ട്. ഒ​രു ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​കെ ഒ​ഴി​വു​ക​ളി​ൽ ചെ​റി​യ ശ​ത​മാ​നം മാ​ത്ര​മാ​ണ് സാ​ധാ​ര​ണ അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം മാ​റ്റ​ത്തി​നാ​യി മാ​റ്റി​വെ​ക്കാ​റു​ള്ള​ത്. ഈ ​അ​നു​പാ​തം വ​ർ​ധി​പ്പി​ച്ച​തോ​ടെ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​നാ​യി പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യും. ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ സ്ഥ​ലം​മാ​റ്റം വ​ഴി വ​രു​ന്ന ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് നി​ക​ത്തു​ന്ന​തി​നാ​ൽ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നു​ള്ള നി​യ​മ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യും.

അ​ധ്യാ​പ​ക ത​സ്തി​ക​ക​ളു​ടെ പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​ണ്. പു​തി​യ അ​നു​പാ​തം കാ​ര​ണം നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ നി​ന്ന് വ​ള​രെ കു​റ​ച്ചു​പേ​ർ​ക്ക് മാ​ത്ര​മേ നി​യ​മ​ന ​ശി​പാ​ർ​ശ ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന​തി​നാ​ൽ ലി​സ്റ്റി​ന്റെ കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പു​റ​ത്താ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inter-district transfer of teachers; Failure to change the vacancy ratio is a setback
Next Story