അധ്യാപക സ്ഥലംമാറ്റം; പ്രതിഷേധത്തിനൊടുവിൽ ‘യൂ ടേൺ’
text_fieldsകണ്ണൂർ: സ്ഥലംമാറ്റ ഉത്തരവിൽ അധ്യാപക സംഘടനകൾ പ്രതിഷേധിച്ചതോടെ യൂ ടേണടിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ ഓൺലൈൻ പൊതു സ്ഥലംമാറ്റ നടപടികളിൽ ഭേദഗതി വരുത്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
സ്ഥലംമാറ്റ നടപടികളിൽ സീനിയോറിറ്റി മാനദണ്ഡങ്ങളും അധ്യാപകരുടെ അവകാശങ്ങളും ലംഘിക്കപ്പെട്ടതായി ആരോപിച്ച് അധ്യാപക സംഘടനകളടക്കം വിദ്യാഭ്യാസവകുപ്പിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള മാറ്റം. 2026 മേയിൽ തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് അടിസ്ഥാനമാക്കി മാത്രമേ ഇനിയുള്ള നടപടി സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് ഇപ്പോഴുള്ള നിർദേശം.
എന്നാൽ, ഡിവിഷൻ ഫാളിന്റെ അടിസ്ഥാനത്തിൽ മാറ്റിയ അധ്യാപകർക്ക് തങ്ങൾക്ക് ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറാനാവില്ല എന്നത് പരിമിതിയാണ്. സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിർത്തിവെച്ചതായിരുന്നു സ്ഥലംമാറ്റം. ഫെബ്രുവരി 17ന് പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശങ്ങൾ പൂർണമായി പാലിച്ചുവേണം തുടർനടപടി സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

