Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലാസിലെ പെണ്‍കുട്ടിയുമായി സംസാരിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചു

text_fields
bookmark_border
crime news
cancel

മലപ്പുറം: സഹപാഠിയായ പെൺകുട്ടിയുമായി സംസാരിച്ചതിന് മലപ്പുറത്ത് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരനായ വിദ്യാർഥിയെയാണ് അധ്യാപകൻ മർദിച്ചത്. സംഭവത്തിൽ സ്കൂളിലെ സുബൈർ എന്ന അധ്യാപകനെതിരെ വിദ്യാർഥി ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർഥി സഹപാഠിയായ പെൺകുട്ടിയുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ സുബൈർ വിദ്യാർഥിയെ മർദിക്കുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് മോശമായി സംസാരിക്കുകയും വടി കൊണ്ട് പല തവണ അടിക്കുകയുമായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

വിദ്യാർഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ കുട്ടിയുടെ കാലിനും മറ്റ് ശരീരഭാഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അധ്യാപകനിൽ നിന്ന് വിശദീകരണം തേടിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher thrashed student for talking to girl in the class
Next Story