Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ അപമാനിച്ചു, അശ്ലീല ആംഗ്യപ്രകടനം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
വിദ്യാർഥിനിയെ അപമാനിച്ചു, അശ്ലീല ആംഗ്യപ്രകടനം; അധ്യാപകനെ സസ്പെൻഡ് ചെയ്തു
cancel

കാലടി: സംസ്​കൃത സർവകലാശാലയിലെ ഗവേഷകയായ വിദ്യാർഥിനിയെ കാമ്പസിൽ​വെച്ച് അപമാനിക്കുകയും അശ്ലീല ആംഗ്യപ്രകടനം നടത്തിയെന്നുമുള്ള പരാതിയിൽ ആരോപണ വിധേയനായ അധ്യാപകനെ സസ്​പെൻഡ് ചെയ്​തു. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്​കൃത ജനറൽ വിഭാഗം അസി. പ്രഫസറായ ഡോ. എം. അഷ്​റഫിനെയാണ് സസ്​പെൻഡ് ചെയ്​തതെന്ന് രജിസ്ട്രാർ അറിയിച്ചു.

15 ദിവസത്തേക്കാണ് സസ്​പെൻഷൻ. കഴിഞ്ഞ നവംബർ 30ന് രാവിലെ സർവകലാശാല കാമ്പസിൽ ​വെച്ച് അപമാനിച്ചെന്നായിരുന്നു പരാതി.

ക്ഷമാപണം എഴുതിവാങ്ങാനും എൻ.എസ്.എസ്, എൻ.സി.സി, സ്​റ്റുഡന്‍റ്സ് യൂനിയൻ അഡ്വൈസർ, ക്ലാസ് ഇൻ-ചാർജ് തുടങ്ങിയ ചുമതലകൾ ഒരു വർഷത്തേക്ക് നൽകാതിരിക്കാനും ഗവേഷണ മാർഗദർശനത്തിൽ നിന്ന് മാറ്റിനിർത്താനും പരാതി അന്വേഷിച്ച ഇ​ന്‍റേണൽ കംപ്ലയിൻറ് കമ്മിറ്റി അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionKalady University
News Summary - teacher suspended for student insulted and obscene gestures
Next Story