പരീക്ഷ ഹാളിൽ സംശയം ചോദിച്ചതിന് അഞ്ചാം ക്ലാസുകാരനെ ഇടിച്ച് തോളെല്ല് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ
text_fieldsഈരാറ്റുപേട്ട: പരീക്ഷ ഹാളിൽ സംശയം ചോദിച്ചതിന് അഞ്ചാം ക്ലാസുകാരനെ ഇടിച്ച് തോളെല്ല് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ. പാല മുത്തോലി സ്വദേശിയും സോഷ്യൽ സയൻസ് അധ്യാപകനുമായ ജോസഫ് എം. ജോസിനെതിരെയാണ് പരാതി.
ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം.യു. പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് വ്യാഴാഴ്ചയാണ് മർദനമേറ്റത്. തോളെല്ല് പൊട്ടിയ കുട്ടിക്ക് ഡോക്ടർമാർ മൂന്നാഴ്ച വിശ്രമം നിർദേശിച്ചു.
പരീക്ഷ സംബന്ധമായ സംശയം ചോദിച്ചതിന് തട്ടിക്കയറിയ അധ്യാപകൻ കുട്ടിയുടെ തോളിൽ ഇടിക്കുകയായിരുന്നുവത്രെ. ക്ലാസിൽ നിന്നും കരച്ചിൽ കേട്ടതിനെ തുടർന്ന് സഹപാഠികൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്. സ്കൂളിൽനിന്നും അവശനായി വന്ന വിദ്യാർഥിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തോളിൽ എക്സ്റേ എടുത്തപ്പോഴാണ് എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

