Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മട്ടന്നൂരിൽ ​കൊല്ലപ്പെട്ടത് അധ്യാപികയും മകനും

text_fields
bookmark_border
മട്ടന്നൂരിൽ ​കൊല്ലപ്പെട്ടത് അധ്യാപികയും മകനും
cancel

മട്ടന്നൂർ (കണ്ണൂർ): മട്ടന്നൂരിൽ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചത് റിട്ട. സ്കൂൾ അധ്യാപികയും മകനും. തില്ല​ങ്കേരി സി.എച്ച്.എം.എം.എച്ച്.എസ്.എസിൽ അധ്യാപികയായിരുന്ന മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി ടീച്ചർ (56), മകൻ നവീൻ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവ​നൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന്റെ രണ്ടാം നിലയിലാണ് വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇക്കഴിഞ്ഞ മാർച്ചിലാണ് ​​ജ്യോതി ടീച്ചർ സർവിസിൽനിന്ന് വിരമിച്ചത്. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രാജേന്ദ്രനാണ് ഇവരുടെ ഭർത്താവ്. ഇദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ദുരൂഹത നീക്കുന്നതിനായി മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher, son killed in Mattannur
Next Story