Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടർമാർക്ക് Dr. പോലെ അധ്യാപകർക്ക് ​Tr. എന്ന് പേരിനൊപ്പം ചേർക്കാൻ അനുമതി നൽകണം; നിവേദനവുമായി അധ്യാപകൻ

text_fields
bookmark_border
ഡോക്ടർമാർക്ക് Dr. പോലെ അധ്യാപകർക്ക് ​Tr. എന്ന് പേരിനൊപ്പം ചേർക്കാൻ അനുമതി നൽകണം; നിവേദനവുമായി അധ്യാപകൻ
cancel
camera_altമുർഷിദ്

മലപ്പുറം: ഡോക്ടർമാരെയും അഭിഭാഷകരെയും പോലെ അധ്യാപകർക്കും പേരിനൊപ്പം ചുരുക്കെഴുത്ത് വേണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം സ്വദേശിയായ അധ്യാപകൻ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. മലപ്പുറം കോടൂർ സ്വദേശി എം.ടി. മുർഷിദാണ് ടീച്ചർ എന്നതിന്റെ ചുരുക്കെഴുത്തായി ‘ടി.ആർ (Tr.) എന്ന് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യമുന്നയിച്ചത്.

ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അധ്യാപകരുടെ പേരിനൊപ്പം ടിആർ എന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകണമെന്നാണ് നിവേദനത്തിൽ പറയുന്നത്. വിദ്യാഭ്യാസ മന്ത്രിയെയും മുഖ്യമന്ത്രിയെയും കഴിഞ്ഞ ദിവസം നേരിൽ കണ്ടാണ് നിവേദനം കൈമാറിയതെന്ന് മുർഷിദ് പറഞ്ഞു.

അംഗീകൃത അധ്യാപക യോഗ്യത നേടി പൊതുവിദ്യാലയങ്ങളിൽ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവർക്ക് പേരിനു മുൻപിൽ ടിആർ എന്ന് ഉപയോഗിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക അംഗീകാരം നൽകണം. തിരിച്ചറൽ കാർഡുകൾ, തപാലുകൾ, പൊതുചടങ്ങുകൾ, ഔദ്യോഗിക രേഖകൾ എന്നിവയിൽ അധ്യാപകർക്ക് പേരിനൊപ്പം ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.

വിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് അനുകൂലമായ നിലപാടാണ് ലഭിച്ചത്. ന്യായമായ ആവശ്യമായതിനാൽ സർക്കാർ ഇത് അനുഭാവപൂർവ്വം പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് മുർഷിദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teacher seeks permission to use tr prefix like dr before name petition
Next Story