Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിക്ക്​...

വിദ്യാർഥിക്ക്​ പ്രാഥമിക സൗകര്യ നിഷേധം: ബാലാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
child-right-commission
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത അധ്യാപികക്കെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷ്​ ആണ്​ കേസെടുത്തത്​.

കടക്കൽ ഗവ. ഹയർസെക്കൻഡറി സ്​കൂളിൽ എസ്​.എസ്​.എൽ​.സി രസതന്ത്രം പരീക്ഷക്കിടെയായിരുന്നു സംഭവം. വയറ്​ വേദനിച്ച വിദ്യാർഥി ആവശ്യപ്പെട്ടിട്ടും ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവദിച്ചില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ്​ നടപടി​.

പരീക്ഷ എഴുതുന്ന കുട്ടികൾക്ക്​ കുടിക്കാൻ വെള്ളവും അത്യാവശ്യ​െമങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്ന്​ കമീഷൻ നേരത്തെ നിർദേശിച്ചിരുന്നു. പ്രാഥമിക സൗകര്യം നിഷേധിക്കപ്പെട്ട വിദ്യാർഥി അവശനാവുകയും പരീക്ഷാഹാളിൽ മലമൂത്ര വിസർജ്ജനം നടത്തുകയുമായിരുന്നു.

അധ്യാപികയുടെ നിലപാട്​ കുട്ടിക്ക്​ കടുത്ത മാനസിക സംഘർഷത്തിന്​ ഇടയാക്കിയെന്നും സുഗമമായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നുമുള്ള നിരീക്ഷണത്തി​​​​​െൻറ അടിസ്ഥാനത്തിലാണ്​ ബാലാവകാശ കമീഷൻ കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsteacherstudentmalayalam newsexam hallChild Right Commissionwashroomkadakkal ghss
News Summary - teacher not allowed student to go washroom in exam hall; child right commission charged -kerala news
Next Story