Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മദ്യപിച്ചുള്ള ഡ്രൈവിങ് കൊലപാതകം'; വാഹനാപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിൽ വാഹനമിടിച്ച് അധ്യാപകന് ദാരുണാന്ത്യം

text_fields
bookmark_border
Sharafuddheen
cancel
camera_alt

ഷറഫുദ്ദീൻ

മലപ്പുറം: മദ്യപിച്ച് വാഹനം ഓടിച്ച് സംഭവിക്കുന്ന അപകട മരണങ്ങൾ കൊലപാതകമാണെന്ന് ഇന്നലെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട അധ്യാപകന് വാഹനാപകടത്തിൽ ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ഇന്നലെ ഒതുക്കുങ്ങലിൽ നടന്ന അപകടത്തിൽ മരിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നതെന്ന് ഷറഫുദ്ദീൻ സ്റ്റാറ്റസിട്ടത്തിന് മണിക്കൂറുകൾക്കുള്ളിൽ ദുരന്തം ഷറഫുദ്ദീനെ തേടിയെത്തി. മദ്യപാനി ഓടിച്ച കാർ ഇടിച്ചായിരുന്നു ദാരുണാന്ത്യം.

ചേരാനല്ലൂർ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ വൈകീട്ട് 6.52ന് ഷറഫുദ്ദീൻ സ്റ്റാറ്റസ് ഇട്ടത്. 'കേരളത്തിൽ ഒരു ദിവസം ശരാശരി 15 പേരാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഇതിൽ പകുതിയിലേറെയും വെറും അപകടങ്ങളല്ല, കൊലപാതകങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നത്. പ്രൈവറ്റ് ബസ്സുകളുടെയും ടിപ്പർ ലോറികളുടെയും മരണപ്പാച്ചിൽ എത്ര പേരെ കൊന്നു? എന്നിട്ട് വല്ല നിയന്ത്രണവുമുണ്ടോ? ഇല്ലാത്തതിന് കാരണം, ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. സ്‌റ്റേഷൻ ജാമ്യത്തിൽ വീട്ടിൽ പോകാം' -ഇതായിരുന്നു വാട്‌സ്ആപ്പ് സ്റ്റാറ്റസ്.

സ്വകാര്യ സ്‌കൂളിൽ താൽകാലിക അധ്യാപകനായി ജോലി ചെയ്തിരുന്നയാളാണ് ഷറഫുദ്ദീൻ. സുഹൃത്ത് ഹബീബിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് കാറിടിച്ചത്. ഹബീബ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവർ മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി (36)യെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചു. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malappuram Road Accident: Teacher Killed by Intoxicated Driver Hours After Warning
Next Story