Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളിലേക്ക് പോയ അധ്യാപകൻ കാറിൽ മരിച്ച നിലയിൽ

text_fields
bookmark_border
മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്
സ്കൂളിലേക്ക് പോയ അധ്യാപകൻ കാറിൽ മരിച്ച നിലയിൽ
cancel

എരുമേലി: വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ അധ്യാപകനെ വഴിമധ്യേ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻതറ, കൊല്ലമുള ഓമണ്ണിൽ പരേതനായ യൂസഫിന്‍റെ മകൻ ഷെഫി യൂസഫാണ് (33) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ചരളക്ക് സമീപത്താണ് കാറിൽ ഷെഫിയെ പ്രദേശവാസികൾ കണ്ടത്. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി കാറിന്‍റെ ഗ്ലാസ് പൊട്ടിച്ച് ഷെഫിയെ പുറത്തെടുക്കുകയായിരുന്നു. ഉടനെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂവപ്പള്ളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകനാണ്. സ്കൂളിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാർ റോഡരികിൽ ഒതുക്കിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കരുതുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

മാതാവ്: സോഫി, ഭാര്യ: ഷാനിദ, മകൻ: സലാഹ്. ഖബറടക്കം ചാത്തൻതറ തബ് ലീഗുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher found dead in car
Next Story