Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ അധ്യാപിക മരിച്ചു

text_fields
bookmark_border
സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ അധ്യാപിക മരിച്ചു
cancel
Listen to this Article

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജങ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍. ഉഷസ് (36) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുനലൂര്‍ പത്തനാപുരം പാതയില്‍ വെട്ടിത്തിട്ട ജങ്ഷന് സമീപം ഉഷസ് സഞ്ചരിച്ച സ്ക്കൂട്ടറിൽ മറ്റൊരു ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അധ്യാപികയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ഉഷസ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഒറ്റക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്ക്കൂളിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് രാജേഷ് തിരുവനന്തപുരം ചലച്ചിത്ര അക്കാദമി ജീവനക്കാരനാണ്. കൈലാസ്, ആവണി എന്നിവര്‍ മക്കളാണ്‌.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher dies in scooter accident
Next Story