You are here

പാമ്പുകടിയേറ്റ് സ്കൂൾ അധ്യാപിക മരിച്ചു

17:37 PM
16/06/2020
അജിത

പുലാമന്തോൾ: വീട്ടുമുറ്റത്ത് നിന്ന് പാമ്പുകടിയേറ്റ് സ്കൂൾ അധ്യാപിക മരിച്ചു. പുലാമന്തോൾ യു.പിയിൽ താമസിക്കുന്ന അജിത (47) ആണ് മരിച്ചത്. എടപ്പലം പി.ടി.എം.വൈ ഹൈസ്കൂൾ ബയോളജി അധ്യാപികയാണ്​.

ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുമാലിന്യം കളയാൻ പുറത്തിറങ്ങുമ്പോൾ മുറ്റത്ത് വെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച നില അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക്​ മരണപ്പെട്ടു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പുലാമന്തോൾ യു.പി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

ഭർത്താവ്: കുന്നത്ത് ശൈഖ് മുഹമ്മദ് (പി.ടി.എം.വൈ ഹൈസ്കൂൾ എടപ്പലം). പിതാവ്: അബ്ദുറഹ്മാൻ (റിട്ട: കെ.എസ്.ഇ.ബി അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ വടക്കാഞ്ചേരി-തൃശൂർ) മാതാവ്: ലൈല. മക്കൾ: അർഷദ്, അംജദ് (ഇരുവരും സ്കൂൾ വിദ്യാർഥികൾ)

Loading...
COMMENTS