Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരമിക്കൽ...

വിരമിക്കൽ സൽക്കാരത്തിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
mini teacher 786576
cancel

തിരുവനന്തപുരം: വിരമിക്കുന്നതിന് മുന്നോടിയായി സഹപ്രവര്‍ത്തകര്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ അധ്യാപിക കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്.

വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാനായി കാറില്‍ എത്തിയ മിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈ മാസം 31നായിരുന്നു മിനി സർവിസിൽനിന്ന് വിരമിക്കേണ്ടിയിരുന്നത്.

Show Full Article
TAGS:obituary news
News Summary - Teacher collapses and dies during retirement party
Next Story