Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇംഗ്ലീഷ് മീഡിയം...

ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം സംസാരിച്ചതിന് വിദ്യാർഥിയെ സ്റ്റീൽവള കൊണ്ട് അടിച്ച് അധ്യാപിക

text_fields
bookmark_border
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം സംസാരിച്ചതിന് വിദ്യാർഥിയെ സ്റ്റീൽവള കൊണ്ട് അടിച്ച് അധ്യാപിക
cancel
camera_alt

(പ്രതീകാത്മക ചിത്രം)

Listen to this Article

കാഞ്ഞങ്ങാട്: ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം സംസാരിച്ച അഞ്ചാംക്ലാസ് വിദ്യാർഥിയെ അധ്യാപിക സ്റ്റീൽ വളകൊണ്ട് അടിച്ചതായി പരാതി. സംഭവത്തിൽ അധ്യാപികക്കെതിരെ രക്ഷിതാക്കൾ ജില്ല പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും പരാതി നൽകി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം.

മലയാളം പിരീയഡിൽ അധ്യാപിക ക്ലാസിൽ ഇല്ലാത്ത സമയം വിദ്യാർഥി മലയാളത്തിൽ സംസാരിച്ചതായി പറഞ്ഞ് 30 തവണ അടിച്ചതായാണ് പരാതി. കാലിനും കൈക്കും നീരുവെച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അധ്യാപികയെയും പ്രധാനാധ്യാപികയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

എന്നാൽ, കേസ് ഉൾപ്പെടെ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. തുടർന്നാണ് പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും കല്ലൂരാവി സ്വദേശിയായ പിതാവ് പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:english mediumTeacher
News Summary - Teacher beats student with steel ring for speaking Malayalam in English medium school
Next Story