വിദ്യാർഥിയെ മർദിച്ച അധ്യാപകനെ പിരിച്ചുവിടണമെന്ന് ബാലാവകാശ കമീഷൻ
text_fieldsകോഴിക്കോട്: വിദ്യാർഥിയെ മർദിച്ച അധ്യാപകനെ ആനുകൂല്യങ്ങൾ നൽകി സർവിസിൽനിന്നു പിരിച്ചുവിടണമെന്ന് ബാലാവകാശ കമീഷൻ ശിപാർശ ചെയ്തു. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ഏഴാംതരം വിദ്യാർഥിയെ മർദിച്ച അധ്യാപകൻ ഒാമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ്. ശ്രീനിജിനെയാണ് സർവിസിൽനിന്ന് പിരിച്ചുവിടാൻ വിദ്യാഭ്യാസ വകുപ്പിനും സർക്കാറിനും ശിപാർശ ചെയ്യുന്നതെന്ന് ബാലാവകാശ കമീഷൻ െചയർമാൻ പി. സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആദ്യം കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസിന് വലിയ വീഴ്ച സംഭവിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിെര വകുപ്പുതല നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷികളായ 16 പേെര വിസ്തരിച്ചും 16 രേഖകൾ തെളിവായി സ്വീകരിച്ചുമാണ് കമീഷൻ നടപടിക്ക് ശിപാർശ ചെയ്തത്.
ഡിസംബർ രണ്ടിനാണ് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചത്. വിദ്യാർഥി മൂത്രമൊഴിക്കാൻ പോയി തിരിച്ചെത്തിയപ്പോൾ ക്ലാസിൽ രജിസ്റ്ററിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ശ്രീനിജ് എഴുത്ത് െതറ്റിച്ചു എന്നാേക്രാശിച്ച് കഴുത്തിന് കുത്തിപ്പിടിച്ച് ഉയർത്തുകയും മുഖത്ത് മാന്തുകയുമായിരുന്നു. ക്ലാസിലെ മറ്റു വിദ്യാർഥികൾ ബഹളംെവച്ചിട്ടും അധ്യാപകൻ മർദനം തുടർന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ കഴുത്തിന് ബെൽറ്റിട്ട് വീട്ടിൽ വിശ്രമിക്കുകയാണ്. തൊട്ടടുത്ത ദിവസം സ്കൂളിലെ പ്രധാന അധ്യാപകൻ ഇതുസംബന്ധിച്ച വിശദാംശങ്ങൾ രേഖാമൂലം കുന്ദമംഗലം പൊലീസിന് നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. പിന്നീട് രക്ഷിതാവ് പരാതി നൽകിയേതാടെ ഡിസംബർ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റർ െചയ്തത്. ഇതോടെ അധ്യാപകൻ ഒളിവിൽ പോയി.
സ്കൂൾ ഹെഡ്മാസ്റ്റർ, സഹ അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ ഭാരവാഹികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരിൽനിന്നാണ് ബാലാവകാശ കമീഷൻ മൊഴിയെടുത്തത്. ഇൗ അധ്യാപകനെ ഭയന്ന് പലരും കുട്ടികളെ സ്കൂളിൽ ചേർത്തുന്നില്ല, അധ്യാപകൻ മറ്റുപല വിദ്യാർഥികളെയും മർദിച്ചിട്ടുണ്ട്, സഹപ്രവർത്തകരോട് മോശമായാണ് പെരുമാറുന്നത്, താക്കീതുചെയ്തിട്ടും രക്ഷയില്ല, അധ്യാപകനായി തുടരാൻ െകാള്ളാത്തയാളാണ് എന്നിങ്ങനെയുള്ള പരാതികളാണ് അധ്യാപകനെതിരെ മൊഴിയായി ലഭിച്ചത്.
വിവിധ പരാതികളെ തുടർന്ന് നേരത്തെ ആറുമാസം അധ്യാപകനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഹെഡ്മാസ്റ്റർ, ടീച്ചർമാർ എന്നിവരോട് അശ്ലീല പരാമർശങ്ങൾ നടത്തി, ക്ലർക്കിനെ മർദിച്ചു എന്നിങ്ങനെയും ഇൗ അധ്യാപകനെതിരെ പരാതിയുണ്ട്. സ്കൂളിലെ 70 അധ്യാപകർ ഒപ്പിട്ട് പരാതി നൽകിയിട്ടുമുണ്ട്. അധ്യാപകർക്ക് വിദ്യാർഥികളെ അടിക്കാൻ അവകാശമില്ലെന്നും കമീഷൻ െചയർമാൻ പറഞ്ഞു.
അധ്യാപകനെതിരെ നടപടി വേണമെന്ന് സ്കൂൾ പി.ടി.എ.എക്സിക്യൂട്ടീവ് കമ്മറ്റി
കുന്ദമംഗലം: വിദ്യാർത്ഥിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് സ്കൂൾ പി.ടി.എ.എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു. കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീനിജിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ല വിദ്യാഭ്യാസ ഓഫീസർ, ഡി.ഡി.ഇ, സ്കൂൾ മാനേജർ എന്നിവർക്ക് പരാതി നൽകുന്നതിന് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചത്.
മുമ്പും ഇതേ പോലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുള്ള ശ്രീനിജിനെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി നീങ്ങുന്നതിനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
