Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ അധ്യാപകൻ...

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
മ​നോ​ജു​
cancel
camera_alt

മ​നോ​ജു​

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം ഭാ​ഗ​ത്ത് കൊ​ട്ടാ​ര​ത്തും​പ​റ​മ്പ് വീ​ട്ടി​ൽ മ​നോ​ജു​വി​നെ​യാ​ണ്​ (മ​നോ​ജ്-50) കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ അ​തി​ജീ​വി​ത​നാ​യ വി​ദ്യാ​ർ​ഥി​യെ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ കാ​ണി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. വെ​സ്റ്റ് പൊ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​നൊ​ടു​വി​ൽ ഇ​യാ​ളെ ഇ​ടു​ക്കി ഏ​ന്ത​യാ​ർ ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട്ട​യം വെ​സ്റ്റ്​ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ എം. ​ശ്രീ​കു​മാ​ർ, എ​സ്.​ഐ ഐ. ​സ​ജി​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ കെ.​എം. രാ​ജേ​ഷ്, ശ്യാം ​എ​സ്. നാ​യ​ർ, തു​ള​സി. സി.​എ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsPOCSO
News Summary - Teacher arrested in POCSO case
Next Story