Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ധ്യാ​പ​ക നിയമനം:...

അ​ധ്യാ​പ​ക നിയമനം: ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സംസ്കൃത സർവകലാശാല വിസി

text_fields
bookmark_border
dr dharmaraj adat
cancel

കാലടി: അ​ധ്യാ​പ​ക ത​സ്തി​ക​ക​ളിൽ ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യും കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ചും നി​യ​മ​ന​ം ന​ട​ത്തിയെന്ന ആരോപണത്തിന് പ്രതികരണവുമായി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ വൈസ് ചാൻസലർ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വി.സി ഡോ. ധർമരാജ് അടാട്ട് പറഞ്ഞു. നിയമാനുസൃതമാണ് നിയമനം നൽകിയത്. ആരോപണം അനാരോഗ്യകരമാണെന്നും വി.സി ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മാ​ണ് 55ല​ധി​കം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കുള്ള റാ​ങ്ക് ലി​സ്​​റ്റ് അം​ഗീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് നി​യ​മ​ന​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​മ​ട​ക്കം സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ​മാ​യും അ​ട​ച്ച​പ്പോ​ഴും ക​ഴി​ഞ്ഞ മാ​സം 22ന്​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ഭി​മു​ഖ​വും സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി യോ​ഗ​വും ന​ട​ന്നി​രു​ന്നു. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ന​ട​ന്ന ദി​വ​സം രാ​ത്രി വൈ​കി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണി​ലൂ​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്.

ഏ​റെ​നാ​ള​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും മ​റ്റ്​ യോ​ഗ്യ​ത​ക​ളു​മു​ള്ള​തെ​ന്ന്​ അ​ഭി​മു​ഖ സ​മി​തി ​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി റാ​ങ്ക്​​ലി​സ്​​റ്റി​ൽ വ​ള​രെ പി​റ​കി​ലു​ള്ള സി.​പി.​എം മു​ൻ എം.​പി എം.ബി രാജേഷിന്‍റെ ഭാ​ര്യ നിനിത​ക്ക്​ നി​യ​മ​നം ന​ൽ​കി​യെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ക്കു​ന്നു.

2019 സെ​പ്റ്റം​ബ​ർ 26നാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ആ​ദ്യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ​ത്. സം​വ​ര​ണ​ക്ര​മം തെ​റ്റി​ച്ച​താ​യി കോ​ട​തി​യി​ൽ പ​രാ​തി ല​ഭി​ച്ച​തി​നെ​ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 30ന്​ ​പു​ന​ർ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ര​ണ്ട്​ വി​ജ്ഞാ​പ​ന​ത്തി​ലും സം​വ​ര​ണ​ക്ര​മ​വും വി​വി​ധ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ര​ണ്ടാം വി​ജ്ഞാ​പ​ന​ത്തി​ലെ മാ​റ്റ​ങ്ങ​ൾ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ അം​ഗീ​ക​രി​ച്ച​ത്.

അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ തോ​ന്നി​യ​ പോ​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യും പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ എ​ന്നി​വ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു​മാ​ണ്​ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റാ​റ്റ്യൂ​ട്ടി​ന് വി​രു​ദ്ധ​മാ​യി യു.​ജി.​സി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചും സം​വ​ര​ണ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചും ന​ട​ത്തു​ന്ന നി​യ​മ​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mb rajeshSanskrit UniversityTeacher appointmentninithadr dharmaraj adat
News Summary - Teacher appointment: VC of Sanskrit University says allegations are baseless
Next Story