Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപക തസ്​തികകളിൽ...

അധ്യാപക തസ്​തികകളിൽ താൽക്കാലിക നിയമനം

text_fields
bookmark_border
Teacher
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ബാ​ങ്കി​ൽ നി​ന്നു​ള്ള നി​യ​മ ​ന​ത്തി​ന്​ ഉ​ൾ​പ്പെ​ടെ ഒ​ഴി​ച്ചി​ട്ട ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ വ​ഴി ​യൊ​രു​ങ്ങു​ന്നു. മാ​നേ​ജ്​​മ​െൻറു​ക​ൾ ത​സ്​​തി​ക ഒ​ഴി​ച്ചി​ട്ടും ​കോ​ട​തി​യി​ലെ കേ​സ്​ കാ​ര​ണം അ​ധ്യാ​ പ​ക ബാ​ങ്കി​ൽ നി​ന്നു​ള്ള പു​ന​ർ​വി​ന്യാ​സം ത​ട​സ്സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​നം. അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത പ്ര​ശ്​​ന​ത്തി​ന്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തു​പ്ര​കാ​രം താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ സ​ർ​ക്കാ​ർ​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. അ​ധ്യാ​പ​ക ബാ​ങ്കി​ൽ​നി​ന്ന്​ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ ല​ഭി​ക്കു​ന്ന​ത്​ വ​രെ​യാ​യി​രി​ക്കും താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ അ​നു​മ​തി. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ബാ​ങ്കി​ൽ നി​ന്നു​ള്ള നി​യ​മ​ന​ത്തി​ന്​ ഒ​ഴി​ച്ചി​ട്ട ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റം എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ മാ​നേ​ജ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക്​ ന​ൽ​കി​യ ക​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ സ​ർ​ക്കാ​റും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മു​ൻ​കാ​ല ഉ​ത്ത​ര​വു​ക​ളി​ലെ വ്യ​വ​സ്​​ഥ​ക​ൾ നി​യ​മ​ന​ത്തി​ന്​ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണം. കെ.​ടെ​റ്റ്​ യോ​ഗ്യ​ത/ ഇ​ള​വ്​ നേ​ടി​യ അ​ധ്യാ​പ​ക​രെ​യാ​ണ്​ ദി​വ​സ വേ​ത​നാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മി​ക്കേ​ണ്ട​ത്.

അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്രം കെ.​ടെ​റ്റ്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കാം. 180 ദി​വ​സം മു​ത​ൽ ഒ​രു അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ താ​ഴെ വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​തെ മാ​നേ​ജ്​​മ​െൻറി​​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​ർ​വി​ന്യ​സി​ക്ക​പ്പെ​ട്ട സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ണ്ടെ​ങ്കി​ൽ അ​വ​രെ തി​രി​കെ വി​ളി​ക്കാം. സ്​​ഥി​ര​മാ​യി പു​ന​ർ​വി​ന്യ​സി​ക്ക​പ്പെ​ട്ട സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ണ്ടെ​ങ്കി​ൽ തി​രി​കെ വി​ളി​ക്കേ​ണ്ട​തി​ല്ല. 2018 ജൂ​ലൈ 21ലെ ​ഉ​ത്ത​ര​വ്​ പ്ര​കാ​രം ദി​വ​സ വേ​ത​നാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മി​ത​രാ​കു​ന്ന പ്രൈ​മ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 915 രൂ​പ​യും (പ്ര​തി​മാ​സം പ​ര​മാ​വ​ധി 26,550 രൂ​പ), ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 1,050 രൂ​പ​യും (പ്ര​തി​മാ​സം പ​ര​മാ​വ​ധി 30,450 രൂ​പ) പാ​ർ​ട്​ ടൈം ​ഹൈ​സ്​​കൂ​ൾ ഭാ​ഷ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 725 രൂ​പ​യും (പ്ര​തി​മാ​സം പ​ര​മാ​വ​ധി 20,300 രൂ​പ) പ്രൈ​മ​റി സ്​​കൂ​ൾ പാ​ർ​ട്​ ടൈം ​ഭാ​ഷ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 700 രൂ​പ​യും (പ്ര​തി​മാ​സം പ​ര​മാ​വ​ധി 18,900) വേ​ത​ന​മാ​യി അ​നു​വ​ദി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaided schoolmalayalam newsTeacher posting
News Summary - Teacher appointment-Kerala news
Next Story