Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കരത്തറ വാർഡിൽ ആശാനും ശിഷ്യരും നേർക്കുനേർ

text_fields
bookmark_border
പൂക്കരത്തറ വാർഡിൽ  ആശാനും ശിഷ്യരും നേർക്കുനേർ
cancel
camera_alt

രാജു, ആഷിഫ്, ഹാരിസ്

എടപ്പാൾ: പഞ്ചായത്തിലെ പൂക്കരത്തറ 16ാം വാർഡിൽ അധ്യാപകനും ശിഷ്യരും തമ്മിലാണ് മത്സരം. പ്രധാനാധ്യാപകനായി വിരമിച്ച രാജു മാഷ് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാണ്​.

രാജു മാഷ് പഠിപ്പിച്ച രണ്ട് വിദ്യാർഥികളായ യു.ഡി.എഫി​െൻറ സ്വാതന്ത്ര സ്ഥാനാർഥി 24 കാരൻ ആഷിഫ് പൂക്കരത്തറയും, എസ്.ഡി.പി.ഐ സ്ഥാനാർഥി 28കാരൻ ഹാരിസ് പയ്യനാടുമാണ് എതിർ സ്ഥാനാർഥികളായി മത്സര രംഗത്തുള്ളത്.

പൂക്കരത്തറ എ.എം.എൽ.പി സ്​കൂളിലാണ് ഇരുവരെയും രാജു മാഷ് പഠിപ്പിച്ചത്. മൂവരും നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ ഘട്ട പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇരുവരും തനിക്ക് പ്രിയപ്പെട്ട ശിഷ്യന്മാരാണെന്നാണ് രാജു മാഷ് പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teacher and students fought against in pookkarathara ward
Next Story