Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാർക്ക്​​...

പൊലീസുകാർക്ക്​​ ചായയും കടിയും എത്തിച്ച്​ എസ്​.പിയുടെ പിതാവ്​

text_fields
bookmark_border
പൊലീസുകാർക്ക്​​ ചായയും കടിയും എത്തിച്ച്​ എസ്​.പിയുടെ പിതാവ്​
cancel

കോഴിക്കോട്​: സേവനത്തിനിറങ്ങിയാൽ പൊലീസ്​ പിടിച്ച്​​ അകത്തിട​ുമോ എന്ന സംശയം ​എസ്​.പിയായ മകനോട്​ തീർത്താ ണ് ശിവാനന്ദൻനായർ ചായയും കടിയുമായെത്തിയത്​. സമ്മതം കിട്ടിയതോടെ കോവിഡ്​ കാലത്ത്​ വീണുകിട്ടിയ ഒഴിവുവേളകളെ സേ വനത്തിന്​ നീക്കിവെക്കുകയാണ്​ റിട്ട.ആർമി ഉദ്യോഗസ്​ഥനായ ശിവാനന്ദൻനായർ. ലോക്​ഡൗൺ തുടങ്ങിയതി​​​​​െൻറ പിറ്റേന ്നു തന്നെ തുടങ്ങിയതാണ്​ പൊലീസുകാർക്കുള്ള ചായയും സ്​നാക്ക്​സും എത്തിക്കൽ. ഭക്ഷണവും ഉറക്കും ഒഴിഞ്ഞ സമയമൊഴിച്ച്​ കർമനിരതനായ ശിവാനന്ദൻനായർക്ക്​​​ ഒരു ദിവസത്തെ ലോക്​ഡൗൺകൊണ്ടുതന്നെ വിരസതയേറ്റി.

പട്ടാളജീവിതത്തിനുശേഷം വിദേശ എണ്ണക്കമ്പനിയിൽ ജോലി ചെയ്​ത ശിവാനന്ദൻനായർക്ക്​​ വിലപ്പെട്ടത്​ അന്നും ഇന്നും സമയം തന്നെയാണ്​. ലോക്​ഡൗൺ തുടങ്ങിയതോടെ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഭാരിച്ച ജോലിയിൽ മുഴുകിയ പൊലീസി​​​​​െൻറ പെടാപാട്​ ആദ്യദിവസം തന്നെ നേരിട്ട്​ മനസ്സിലാക്കി. വലിയൊരു തിരക്കിൽപാഞ്ഞവരെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിലിരുത്താൻ പഠിപ്പിച്ച പൊലീസി​​​​​െൻറ ലോക്​ഡൗൺ തുടക്കദിവസങ്ങൾ ഏറെ ​േക്ലശകരമായിരുന്നത്​ നേരിട്ട്​ മനസ്സിലാക്കിയതിൽ നിന്നാണ്​ പൊലീസിന്​​ ക്ഷീണംതീർക്കാനായി എന്തെങ്കിലും എത്തിച്ചു നൽകണമെന്ന്​ മനസ്സിൽ തോന്നിയത്​. രാത്രിയിൽ ഭാര്യ അനിതയുമായി സംസാരിച്ചപ്പോൾ രാവിലത്തെ ചായയും കടിയും നൽകാമെന്ന നിർദേശം ഉരുത്തിരിഞ്ഞു. അനാവശ്യമായി റോഡിൽ അലയുന്നവരെ വണ്ടിയോടെ പിടികൂടി പൊലീസ്​ അകത്താക്കുമെന്ന ഭീതി ഉടലെടുത്തതോടെ മകനെ വിളിച്ചന്വേഷിക്കാൻ തീരുമാനിച്ചു.

ഡാർജീലിങ്ങിൽ എസ്​.പിയായ 29കാരനായ മകൻ അമർനാഥിനെ വിളിച്ച്​ അച്ഛ​െൻയും അമ്മയുടെയും ആഗ്രഹം വെളി​പ്പെടുത്തി. പൊലീസ്​ പിടിച്ച്​ അകത്തിട​ുമോ എന്നാണ്​ അന്വേഷിച്ചത്​. കട്ട സപ്പോർട്ടുമായി മകൻ അമർനാഥ്​ എത്തിയതോടെ രാവിലെ തന്നെ എഴ​ുന്നേറ്റ്​ ഇരുപതുപേർക്കുള്ള ചായ തയാറാക്കി ട്രയൽ അടിക്കാൻ മൂഴിക്കലിലെ പൊലീസ്​ പോസ്​റ്റിലെത്തി. നടക്കാവ്​ സി.​െഎ അഷ്​റഫ്​ ഭക്ഷണവിതരണത്തിനുള്ള വണ്ടി പാസ്​ നൽകിയതോടെ എ ക്ലാസ്​ ​ ശുചിത്വത്തോടെ വാഹനവും പാത്രങ്ങളുമൊരുക്കി. വിവിധതരം ചായയുമായെത്തിയ ശിവാനന്ദൻനായരുടെ സാന്നിധ്യം പൊലീസിന്​ ഏറെ ആശ്വാസമായി. പാൽചായ, മധുരമില്ലാത്ത ചായ, കട്ടൻ ചായ, ബിസ്​കറ്റോ മറ്റോ ഉൾപ്പെടുന്ന സ്​നാക്​സുമായി രാവിലെ 9 മണിക്ക്​ വിതരണം തുടങ്ങും. സമയവും സൗകര്യവും നോക്കി ചായകൊടുത്തശേഷം പൂളക്കടവിലെത്തും. തുടർന്ന്​ മലാപ്പറമ്പിൽ രണ്ടിടത്ത്​, എരഞ്ഞിപ്പാലം, കാരപ്പറമ്പ്​, കരിക്കാംകുളം,വേങ്ങേരി, തൊണ്ടയാട്​, പൊറ്റമ്മൽ, പറമ്പിൽബസാർ എന്നിവിടങ്ങളിൽ നൽകി ഒരുമണിയാകു​േമ്പാഴേക്കും വീട്ടിൽ തിരിച്ചെത്തും. ഇതിനിടയിൽ മൂന്ന്​ കെറ്റലുകളിലായി കരുതിയ ചായയും കടിയും തീരും. വാഹനവും പാത്രങ്ങളും കഴുകി കുളികഴിഞ്ഞ്​ വീട്ടിൽ എത്തു​േമ്പാഴാണ്​ ത​​​​​െൻറ സർവിസ്​ കാലത്തെ ഏറ്റവും പ്രയോജനകരമായ കാലമിതാണെന്ന്​ മനസ്സിൽ തോന്നുന്നത്​.

പലർക്കും അറിയില്ല എസ്​.പിയൂ​െട പിതാവാണ്​ തങ്ങളെ ഉൗട്ടുന്നതെന്ന്​. ശിവാനന്ദൻനായർ ആരോടും പറഞ്ഞിട്ടുമില്ല. വിവിധ രാജ്യങ്ങളിൽ ​േജാലി ചെയ്​ത ശിവനന്ദൻനായർ ഇപ്പോൾ എറണാകുളത്ത്​ സ്വകാര്യ കമ്പനിയിൽ ​േജാലി ചെയ്യുകയാണ്​. 2012ൽ ​െഎ.പി.എസ്​ കാഡറായ​ മകൻ അമർനാഥ്​ ഒാരോ ദിവസവും അച്ഛ​​​​​െൻറ പൊലീസ്​ സേവനങ്ങളെക്കുറിച്ച്​ അന്വേഷിച്ച്​ മാർക്കിടും. അമർനാഥി​​​​​െൻറ ഭാര്യ ഡാർജീലിങ്ങിൽ ലെക്​ചററാണ്​. ജേണലിസത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്​. രണ്ടാമത്തെ മകൻ ആദർശ് ഹൈദരാബാദിൽ​ മെക്കാനിക്കൽ എൻജിനീയറാണ്​. ആദർശിൻെറ ഭാര്യ അൻജുഷ എഴുത്തുകാരിയും എൻജിനീയറുമാണ്​. പറമ്പിൽബസാർ പോലൂർ റോഡിൽ കരുവാലിൽ സൗപർണികയിലാണ്​ താമസം. വീട്ടമ്മയായ അനിതക്ക്​ ഇപ്പോഴത്തെ സൽക്കാരമാണ്​ ഏറ്റവും ഹൃദ്യവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslock downtea supply
News Summary - tea supply amid lock down situation by SPs Father -kerala news
Next Story