Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചായക്കടക്കാരൻ...

ചായക്കടക്കാരൻ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; കോവിഡ്മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്ന്

text_fields
bookmark_border
obit krishnan
cancel

വടകര: ചായക്കട നടത്തിയിരുന്നയാളെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ (65) ആണ് മരിച്ചത്.

മേപ്പയില്‍ ഓവുപാലത്തിനു സമീപത്തെ കടയിൽ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചവരെ കൃഷ്ണന്‍ ചായക്കട തുറന്നിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് കട നടത്തിയിരുന്നത്.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

Vatakaraപൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsVatakara
News Summary - Tea shopkeeper commits suicide inside shop in vatakara
Next Story