Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅലനും താഹക്കുമൊപ്പം...

അലനും താഹക്കുമൊപ്പം ചായ കുടിച്ച്​ പ്രതിഷേധം

text_fields
bookmark_border
Alan Shuhaib, Thaha Fasal
cancel
camera_alt

കോഴിക്കോട് കടപ്പുറത്ത്​ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച "ചായ കുടിക്കാം" പരിപാടിയിൽ യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച അലനും താഹയും ചായ കുടിക്കുന്നു

കോഴിക്കോട്​: യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച്​ കോഴിക്കോട്ട്​ പ്രതീകാത്​മക പ്രതിഷേധം. കടപ്പുറത്തെ ഫ്രീഡം സ്​ക്വയറിലായിരുന്നു ബഹുജനകൂട്ടായ്​മയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്​തസമരം. 'അലനും താഹയും അറസിറ്റിലായത്​ ചായകുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയ​‍െൻറ വിവാദ പ്രസ്​താവനയെ ഓർമിപ്പിച്ചായിരുന്നു​ ചായകുടിസമരം.

ചടങ്ങിൽ ഒത്തുചേർന്നവർക്കെല്ലാം ചായയും പരിപ്പുവടയും നൽകി. മനുഷ്യാവകാശപ്രവർത്തകൻ എ. വാസു അലനും താഹക്കും ചായ നൽകിയാണ്​ പരിപാടി ഉദ്​ഘാടനം ചെയ്​തത്​. ഇവർ കൈവശം വെച്ചെന്ന്​ പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ്​ താനെന്ന്​ എ. വാസു പറഞ്ഞു. എനിക്കെതിരെ ഒരു നടപടിയുമില്ല. ഇവർ അതു​ കൈവശംവെച്ചതിന്​ യു.എ.പി.എ ചുമത്തി. ഫാഷിസത്തി​‍െൻറ എല്ലാ സ്വഭാവവും കാണിക്കുകയാണ്​ സി.പി.എം എന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

ത​െൻറ ജീവചരിത്രം കൈവശം വെച്ചതിനാണ്​ ഇൗ കുട്ടികളെ ജയിലിലടച്ചതെന്ന്​ മുൻ നക്​സലൈറ്റ്​ നേതാവ്​ എം.എൻ. രാവുണ്ണി പറഞ്ഞു. ഒടുവിൽ ഇവർക്ക്​ ഒരുമിച്ചിരിക്കാൻ സുപ്രീംകോടതി കനിയണമെന്നതാണ്​ അവസ്ഥയെങ്കിൽ നാട്ടിലെ രാഷ്​ട്രീയപാർട്ടികൾക്ക്​ നാണക്കേടാണ്​. തനിക്കും അലനും ജാമ്യം ലഭിച്ചെങ്കിലും പന്തീരാങ്കാവ്​ യു.എ.പി.എ കേസ്​ അവസാനിക്കുന്നില്ലെന്ന്​ താഹ പറഞ്ഞു. ഇതേ കേസിൽ അറസ്​റ്റിലായ വിജിത്തും ഉസ്​മാനും ഇപ്പോഴും ജയിലിലവണ്​. കൂടെ നിന്നവരോടെല്ലാം താഹ നന്ദി പറഞ്ഞു.

കേരളം മറ്റു പലകാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ്​ എന്നു​ പറയുന്നപോലെ ജയിലുകളിലും പൊലീസ്​ സ്​റ്റേഷനുകളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണെന്ന്​​ അലൻ പറഞ്ഞു​. നിയമവിദ്യർഥിയായ താൻ അഭിഭാഷകനായാൽ യു.എ.പി.എ കേസുകൾക്കെതിരെ ശക്തമായി വാദിക്കുമെന്നും അലൻ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി അധ്യക്ഷതവഹിച്ചു. വായിക്കുന്നത്​ കുറ്റമാവുന്നത്​ ജനാധിപത്യത്തി​‍െൻറ ദുരവസ്ഥയാണെന്ന്​ അദ്ദേഹം പറഞ്ഞു. ​പി.എ. പൗരൻ സ്വാഗതവും സി.പി. റഷീദ്​ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thaha FasalAlan Shuhaibpantheerankavu uapa case
News Summary - Tea protest with Alan Shuhaib and Thaha Fasal
Next Story