You are here

പത്താം ക്ലാസ് ജയിച്ചവർക്ക് ടി.സി നൽകുന്നില്ലെന്ന്; ബാലാവകാശ കമീഷൻ കേസെടുത്തു

16:31 PM
16/05/2019

മ​ല​പ്പു​റം: പ​ത്താം ക്ലാ​സ് ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന്​ ടി.​സി ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​മ്പൂ​ർ പാ​ലു​ണ്ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​യു​മാ​യി ചൈ​ൽ​ഡ്​ ലൈ​നി​നെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം വാ​ർ​ത്ത​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​രോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും ക​മീ​ഷ​ൻ അം​ഗം ന​സീ​ർ ചാ​ലി​യം അ​റി​യി​ച്ചു.

12ാം ക്ലാ​സ് വ​രെ ഇ​വി​ടെ തു​ട​ര​ണ​മെ​ന്ന നി​ബ​ന്ധ​ന​വെ​ച്ചാ​ണ് പ്ര​വേ​ശ​നം ന​ൽ​കി​യ​തെ​ന്നും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഫീ​സ​ട​ച്ചാ​ലേ ടി.​സി അ​നു​വ​ദി​ക്കൂ​വെ​ന്നും പ​റ​ഞ്ഞാ​ണ് ടി.​സി ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ഥ​മ​ദൃ​ഷ്​​ട്യാ​ത​ന്നെ ബാ​ലാ​വ​കാ​ശ ലം​ഘ​ന​ത്തി​​െൻറ പ​രി​ധി​യി​ൽ​വ​രു​ന്ന​താ​ണ് സ്കൂ​ളി​​െൻറ ന​ട​പ​ടി​യെ​ന്ന് ചൈ​ൽ​ഡ്​ ലൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ കാ​ര​ക്കാ​ട​ൻ പ​റ​ഞ്ഞു.

പ​രാ​തി ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സ്​​കൂ​ൾ മാ​നേ​ജ​റെ ഉ​പ​രോ​ധി​ച്ചു.

വിവാദം സ്​​കൂളിനെ അപകീർത്തിപ്പെടുത്താനെന്ന്​

എ​ട​ക്ക​ര: 30 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്കൂ​ളി​നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ടി.​സി വി​ഷ​യ​ത്തി​ൽ ന​ട​ക്ക​ു​ന്ന​തെ​ന്ന്​ പാ​ലു​ണ്ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്​​കൂ​ൾ മാ​നേ​ജ​ര്‍ ജോ​ര്‍ജ് ഫി​ലി​പ് ക​ള​രി​ക്ക​ല്‍ പ​റ​ഞ്ഞു. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി ന​യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ മാ​റ്റം വ​രു​ത്തി​യ​തോ​ടെ 2010ല്‍ ​ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് 2016-17ല്‍ ​ഇ​ത് പു​ന​രാ​രം​ഭി​ച്ച​ത്.

അ​ന്ന് പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ പ്ല​സ് ടു ​വ​രെ ഇ​തേ സ്കൂ​ളി​ല്‍ പ​ഠി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ര​ണ്ടു​വ​ര്‍ഷ​ത്തെ ഫീ​സ് അ​ട​ച്ചാ​ല്‍ മാ​ത്ര​മേ ടി.​സി അ​നു​വ​ദി​ക്കൂ​വെ​ന്ന് നി​ബ​ന്ധ​ന വെ​ച്ചി​രു​ന്നു.  

പ്രോ​സ്പെ​ക്ട​സി​ലും ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ​വ​രാ​ണ് ഇ​പ്പോ​ള്‍ പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ ടി.​സി ആ​വ​ശ്യ​പ്പെ​ട്ട് വ​ന്ന​പ്പോ​ഴും ഇ​ക്കാ​ര്യം ഉ​ണ​ര്‍ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ട​ര​മാ​സം ല​ഭി​ച്ചി​ട്ടും അ​നു​കൂ​ല​മാ​യ വി​ധി സ​മ്പാ​ദി​ക്കാ​ന്‍ അ​വ​ര്‍ക്കാ​യി​ട്ടി​ല്ല. കോ​ട​തി ഉ​ത്ത​ര​വു​മാ​യി വ​ന്നാ​ൽ ടി.​സി ന​ൽ​കുമെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 
 

Loading...
COMMENTS