പ്രളയബാധിതർക്ക് സാന്ത്വനവുമായി തയ്യബ് ട്രസ്റ്റ്
text_fieldsകോഴിക്കോട്: പ്രളയം ജീവിതം തകർത്തെറിഞ്ഞ കേരളത്തിലേക്ക് കാരുണ്യത്തിെൻറ കൈത്താങ്ങുമായി ഉത്തർപ്രദേശിലെ ദയൂബന്ദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തയ്യബ് ട്രസ്റ്റ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ-പുനരധിവാസ രംഗത്ത് നിസ്തുല സേവനം കാഴ്ചവെച്ചിട്ടുള്ള സന്നദ്ധപ്രവർത്തകരുടെ സംഘമാണ് മലയാളികൾക്ക് സാന്ത്വനമേകാൻ വിവിധ പദ്ധതികളുമായി രംഗത്തു വന്നിരിക്കുന്നത്.
ആരോഗ്യസേവനം, ദാരിദ്ര്യനിർമാർജനം, തൊഴിൽ നൈപുണ്യ വികസനം എന്നിവയിലൂന്നി പ്രവർത്തിക്കുന്ന ട്രസ്റ്റിന്, രാജ്യത്ത് എന്തു ദുരന്തം സംഭവിച്ചാലും ഉടൻ പ്രവർത്തനനിരതരാകാൻ കഴിവുള്ള സന്നദ്ധസേവകരുടെ സംഘമുണ്ട്. ദയൂബന്ദിൽ 35 കിടക്കകളുള്ള ആശുപത്രി കൂടാതെ ഡൽഹിയിലും ഒാഫിസ് പ്രവർത്തിക്കുന്നു. മത-ജാതി-ഭാഷ വേർതിരിവില്ലാതെ മാനുഷികതയിലൂന്നി ‘വസുധൈവ കുടുംബകം’ (എല്ലാവരും ഒരു കുടുംബം) എന്ന തത്ത്വത്തിലൂന്നിയാണ് ട്രസ്റ്റിെൻറ പ്രവർത്തനമെന്ന് ട്രസ്റ്റ് ചെയർമാൻ അസീം കാസ്മി പറയുന്നു. വെള്ളപ്പൊക്കമോ മറ്റു കെടുതികളോ ഉണ്ടാകുേമ്പാൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ വിദഗ്ധരുടെ സംഘം ആ പ്രദേശങ്ങൾ സന്ദർശിച്ച് വ്യക്തമായ ആസൂത്രണത്തോടെയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.
കോഴിക്കോട് മുക്കം മേഖലയിൽ ഇസ്ലാഹിയ അസോസിയേഷനുമായി സഹകരിച്ച് പ്രളയബാധിതർക്ക് ഭക്ഷണം, വസ്ത്രം, വീട്ടുസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്താണ് കേരളത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
പുനരധിവാസത്തിനും പശ്ചാത്തലസൗകര്യങ്ങളുടെ പുനർനിർമാണത്തിനും നവീനവും സന്തുലിതവുമായ പരിഹാര നടപടികളാണ് ആവശ്യമെന്ന് ഇതുമായി ബന്ധപ്പെട്ട് ഇസ്ലാഹിയ കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ അസീം കാസ്മി പറഞ്ഞു. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് അടുത്ത ഒരു വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വാടക വീടുകൾ എടുത്ത് നൽകണം.
സർക്കാറും സന്നദ്ധ സംഘടനകളും കൈകോർത്താൽ പുനരധിവാസം എളുപ്പമാക്കാം. ദേശീയ തൊഴിൽ നൈപുണ്യ വികസന കോർപറേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തയ്യബ് ട്രസ്റ്റിന് കേരളത്തിൽ തൊഴിൽ പരിശീലനകേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതിയുണ്ട്. ദുരിതകാലത്ത് കേരളം തനിച്ചല്ലെന്നും സംസ്ഥാനത്തോട് തങ്ങൾ െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും കാസ്മി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
