കൊച്ചി: ജില്ലയിലെ ഒാേട്ടാ, ടാക്സി യൂണിയനുകൾ ഡിസംബർ 11ന് രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെ പണിമുടക്ക് നടത്തും. എറണാകുളം സൗത്ത്, നോർത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സികൾക്ക് പെർമിറ്റ് അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഭീമമായ തുക കെട്ടി വച്ചിട്ടാണ് തങ്ങൾ പാർക്ക് ചെയ്യുന്നതെന്നും ഒാൺലൈൻ ടാക്സികൾക്ക് പെർമിറ്റ് നൽകുന്നതിലൂടെ തങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഒാേട്ടാ, ടാക്സി തൊഴിലാളികൾ പറയുന്നത്.
എന്നാൽ, സ്മാർട്ട് ഫോൺ കൈവശമില്ലാത്ത സാധാരണക്കാരനായ യാത്രക്കാരനും ഒാൺലൈൻ ടാക്സിയുടെ പ്രയോജനം ലഭ്യമാക്കാനാണ് റെയിൽവേ അധികൃതർ സ്റ്റേഷനിൽ ഒാൺലൈൻ ടാക്സിക്കാർക്കും പാർക്കിങ് പെർമിറ്റ് അനുവദിച്ചത്. ബംഗളുരു, മംഗളുരു, കോയമ്പത്തൂർ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സികൾക്ക് പാർക്കിങ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലും പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശ്യമുണ്ട്.