നികുതി വെട്ടിപ്പ്: സർക്കാർ വലവിരിക്കുന്നു
text_fieldsകൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകടത്തിെൻറ മറവിൽ നടക്കുന്ന വൻ നികുതി വെട്ടിപ്പ് തടയാൻ നടപടിയുമായി സർക്കാർ. ചരക്കുസേവന നികുതിയുടെ (ജി.എസ്.ടി) വരവിനെത്തുടർന്ന് ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ നാമമാത്രമായി മാറിയ വാഹന പരിേശാധന ശക്തിപ്പെടുത്തും. ഇതിെൻറ ഭാഗമായി സ്ക്വാഡുകളുടെ എണ്ണം ഗണ്യമായി ഉയർത്താൻ ധനകാര്യവകുപ്പ് നടപടി തുടങ്ങി.
ചെക്പോസ്റ്റ് ഇല്ലാതാകുകയും വാഹന പരിശോധന വഴിപാടാകുകയും ചെയ്തതാണ് നികുതി വെട്ടിപ്പുകാർക്ക് അവസരമൊരുക്കിയത്. ഇതോടെ സർക്കാറിന് അധികമായി കിേട്ടണ്ട കോടികളുടെ നികുതി വരുമാനം നഷ്ടമായി. നികുതിവെട്ടിപ്പുകാരിൽനിന്ന് പിഴയിനത്തിൽ ലഭിച്ചിരുന്ന വരുമാനവും ഇടിഞ്ഞു. നികുതി വെട്ടിപ്പ് കുറയുമെന്നതാണ് ജി.എസ്.ടിയുടെ പ്രധാന നേട്ടങ്ങളിലൊന്നായി കേരളമടക്കം ചൂണ്ടിക്കാണിച്ചിരുന്നത്.
2016-17ൽ 34,038 കോടിയായിരുന്നു നികുതി വരുമാനം. ജി.എസ്.ടിയോടെ ഇത് 20 ശതമാനം വർധിച്ച് 41,000 കോടിയാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ജി.എസ്.ടി ഒരു വർഷം പിന്നിടുേബാൾ 38,407 കോടി മാത്രമേ എത്തിയിട്ടുള്ളൂ. 2017 മേയ് മാസത്തെ അപേക്ഷിച്ച് 2018 മേയിൽ നികുതി വരുമാനത്തിൽ 221.77 കോടി കുറഞ്ഞു. ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ നികുതി വെട്ടിച്ച് മാർബിൾ, ഗ്രാനൈറ്റ്, ഇരുമ്പ്-ഉരുക്ക് ഉൽപന്നങ്ങൾ, തടികൾ, ഫർണിച്ചർ, സ്വർണം, വെള്ളി, നിർമാണ സാമഗ്രികൾ എന്നിവയുടെ കടത്ത് വർധിച്ചു. നേരേത്ത ചെക്പോസ്റ്റിലെ കർശന പരിശോധനയിലൂടെ ഇവ തടയാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ഇൻവോയ്സ്, ഡിക്ലറേഷൻ എന്നിവയുടെ പകർപ്പുണ്ടെങ്കിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്ക് കൊണ്ടുവരാം. രേഖകളിൽ കൃത്രിമം കാണിച്ചാണ് പലപ്പോഴും വെട്ടിപ്പ്.
ഇലക്ട്രോണിക് സംവിധാനത്തിലൂടെ ചരക്കുനീക്കം നിരീക്ഷിക്കുന്ന ഇ-വേ ബിൽ സംവിധാനവും വേണ്ടത്ര ഫലപ്രദമായില്ല. ഇൗ സാഹചര്യത്തിലാണ് എൻഫോഴ്സ്മെൻറ് സ്ക്വാഡുകളെ ശക്തിപ്പെടുത്തുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ധനമന്ത്രി നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ചെക്പോസ്റ്റുകളിൽ ജോലി ചെയ്തിരുന്നവരെ ജി.എസ്.ടി വകുപ്പിെൻറ ഇൻറലിജൻസ് വിഭാഗത്തിൽ പുനർവിന്യസിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് പറെഞ്ഞങ്കിലും തുടർ നടപടിയുണ്ടായില്ല. വാറ്റ് നിലവിലുണ്ടായിരുന്ന സമയത്തുള്ള സ്ക്വാഡുകളേ ഇപ്പോഴുമുള്ളൂ.
ഇവയുടെ പരിശോധന ഹോട്ടലുകളിലും റെസ്റ്റാറൻറുകളിലും മാത്രമായി ഒതുങ്ങുകയും ചെയ്തു. സ്ക്വാഡുകളുടെ എണ്ണം കൂട്ടാൻ ജി.എസ്.ടി കമീഷണറേറ്റും വലിയ താൽപര്യമെടുത്തിരുന്നില്ല. സംസ്ഥാനത്തിെൻറ സാമ്പത്തികഭദ്രതയെ ബാധിക്കുംവിധം നികുതി ചോർച്ചയുണ്ടായ സാഹചര്യത്തിലാണ് സർക്കാറിെൻറ ഇപ്പോഴത്തെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
