Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർക്കാറും...

കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും നടത്തുന്നത് നികുതി ഭീകരത -വി.ഡി. സതീശൻ

text_fields
bookmark_border
fuel price hike
cancel

ചാ​ത്ത​മം​ഗ​ലം: കേ​ന്ദ്ര സ​ർ​ക്കാ​റും സം​സ്ഥാ​ന സ​ർ​ക്കാ​റും ഒ​ത്തു​ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന​ത് നി​കു​തി ഭീ​ക​ര​ത​യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ യു.​ഡി.​എ​ഫ് സ​മ​രം ശ​ക്ത​മാ​യി​ത്ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൂ​ലൂ​രി​ൽ സി.​എ​ച്ച് സെൻറ​ർ സ​മ​ർ​പ്പ​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​റി​യ​തോ​തി​ൽ വി​ല കു​റ​ച്ച​ത് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ, മാ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം​കൊ​ണ്ട് 300 ശ​ത​മാ​ന​മാ​ണ് കേ​ന്ദ്രം നി​കു​തി വ​ർ​ധി​പ്പി​ച്ച​ത്. അ​തി​ൽ ചെ​റി​യൊ​രു കു​റ​വു മാ​ത്ര​മാ​ണ് വ​രു​ത്തി​യ​ത്. ചി​ല ക​ച്ച​വ​ട​ക്കാ​ർ ന​ട​ത്തു​ന്ന ഡി​സ്‌​കൗ​ണ്ട് സെ​യി​ൽ പോ​ലെ​യാ​ണ് ഇ​പ്പോ​ൾ വി​ല കു​റ​ച്ച​ത്. കേ​ന്ദ്രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി കി​ട്ടു​ന്ന അ​ധി​ക​വ​രു​മാ​ന​ത്തി​ൽ ഒ​രു തു​ക ഇ​ന്ധ​ന സ​ബ്സി​ഡി​യാ​യോ വി​ല​യി​ൽ കു​റ​വു വ​രു​ത്തി​യോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നികുതി കുറയ്ക്കേണ്ടെന്ന സി.പി.എം ഉപദേശം പരിഹാസ്യം –ഹസൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ യു.​ഡി.​എ​ഫ് ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ൻ. ഇ​ന്ധ​ന​നി​കു​തി കു​റ​ച്ച് ന​ക്കാ​പ്പി​ച്ച സൗ​ജ​ന്യം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ല്‍കു​മ്പോ​ള്‍ ചി​ല്ലി​ക്കാ​ശി​െൻറ നി​കു​തി പോ​ലും കു​റ​യ്ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​െ​ണ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ധ​ന വി​ല വ​ര്‍ധ​ന​ക്കെ​തി​രെ സ​മ​ര പ​ര​മ്പ​ര ന​ട​ത്തി​യ സി.​പി.​എം കേ​ര​ള സ​ര്‍ക്കാ​റി​നോ​ട് നി​കു​തി കു​റ​യ്ക്കേ​ണ്ടെ​ന്ന് ഉ​പ​ദേ​ശി​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും നി​കു​തി കൊ​ള്ള അ​വ​സാ​നി​പ്പി​ക്കും​വ​രെ യു.​ഡി.​എ​ഫ് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തും. യു.​ഡി.​എ​ഫ് ജി​ല്ല നേ​തൃ​സ​മ്മേ​ള​ന​ങ്ങ​ൾ ന​വം​ബ​ർ 15-25 വ​രെ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു –ജോസ് സെബാസ്​റ്റ്യൻ

കൊ​ച്ചി: സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ പൂ​ച്ച പെ​റ്റു​കി​ട​ക്കു​ക​യാ​ണെ​ന്ന് സാ​​മ്പ​​ത്തി​​ക​കാ​​ര്യ വി​​ദ​​ഗ്​​​ധ​​നും ഗു​​ലാ​​ത്തി ഇ​​ൻ​​സ്​​റ്റി​റ്റ്യൂ​​ട്ട് ഓ​​ഫ് ഫി​​നാ​​ൻ​​സ്​ ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​നി​​ലെ മു​​ൻ ഫാ​​ക്ക​​ൽ​​റ്റി അം​​ഗ​​വു​​മാ​യ ഡോ. ​ജോ​സ് സെ​ബാ​സ്​​റ്റ്യ​ൻ.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​നി​ന്ന്​ പാ​ഠം പ​ഠി​ച്ച്​ ബി.​ജെ.​പി സ​ർ​ക്കാ​ർ പെ​ട്രോ​ളി​െൻറ​യും ഡീ​സ​ലി​െൻറ​യും വി​ല കു​റ​ച്ചു. കേ​ര​ളം നി​കു​തി കു​റ​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​യു​ന്ന​ത്. കു​റ​ക്കേ​ണ്ടെ​ന്നാ​ണ് സി.​പി.​എം നി​ല​പാ​ട്. കേ​ര​ള​ത്തി​ന്‌ പെ​ട്രോ​ൾ നി​കു​തി പ്ര​ധാ​ന​മാ​ണെ​ന്ന് അ​വ​ർ വി​ലി​യി​രു​ത്തു​ന്നു. ന​മ്മു​ടെ ഖ​ജ​നാ​വ് ഈ ​വി​ധം കാ​ലി​യാ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഇ​വ​ർ ജ​ന​ങ്ങ​ളോ​ട് പ​റ​യ​ണം. തെ​റ്റാ​യ ധ​ന​കാ​ര്യ മാ​നേ​ജ്‌​െ​മ​ൻ​റാ​ണ് ഖ​ജ​നാ​വ് കാ​ലി​യാ​ക്കി​യ​ത്. അ​തി​ൽ തോ​മ​സ്‌ ഐ​സ​ക്കി​നും പ​ങ്കു​ണ്ടെന്നും ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭം –കെ. സുരേന്ദ്രൻ

തൃ​ശൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​റി​നെ മാ​തൃ​ക​യാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ ബി.​ജെ.​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ. നി​കു​തി കു​റ​ക്കി​ല്ലെ​ന്ന സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ധി​ക്കാ​ര​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
TAGS:VD Satheesan Tax Fuel Price Hike 
News Summary - Tax Terrorism by Central and State Governments - VD Satheesan
Next Story