Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടോറസ് ടിപ്പറുകൾ ജൂലൈ...

ടോറസ് ടിപ്പറുകൾ ജൂലൈ ഏഴ് മുതൽ അനിശ്ചിതകാല പണിമുടക്കിന്; നിയന്ത്രണങ്ങൾ മൂലം സർവിസ് നടത്താനാകുന്നില്ലെന്ന് ഭാരവാഹികൾ

text_fields
bookmark_border
ടോറസ് ടിപ്പറുകൾ ജൂലൈ ഏഴ് മുതൽ അനിശ്ചിതകാല പണിമുടക്കിന്; നിയന്ത്രണങ്ങൾ മൂലം സർവിസ് നടത്താനാകുന്നില്ലെന്ന് ഭാരവാഹികൾ
cancel

തൃശൂർ: അന്യസംസ്ഥാന ടോറസ് ടിപ്പറുകൾ പെർമിറ്റും ടാക്സും മറ്റു രേഖകളുമില്ലാതെ സംസ്ഥാനത്ത് അനായാസം സർവിസ് നടത്തുന്നതായും അതിന് മോട്ടോർ വാഹന കുപ്പ് ഒത്താശ ചെയ്യുന്നതായും കേരള ടോറസ് ടിപ്പർ അസോസിയേഷൻ ആരോപിച്ചു.

മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ ഏഴ് മുതൽ സംസ്ഥാനത്ത് ടോറസ് ടിപ്പറുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൻ തുക നികുതി നൽകുന്ന സംസ്ഥാനത്തെ വാഹനങ്ങൾക്ക് വിവിധ നിയന്ത്രണങ്ങൾ മൂലം സർവിസ് നടത്താനാകുന്നില്ല. സർക്കാർ പ്രഖ്യാപിച്ച സ്കൂൾ സമയത്തിന് വിരുദ്ധമായി മോട്ടോർ വാഹന വകുപ്പ് തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ചരക്ക് കയറ്റുന്ന സ്ഥലങ്ങളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ പാലിക്കുന്നില്ല.

പിന്നീട് ഓവർലോഡ് എന്ന പേരിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്യുന്നതുമൂലം വാഹനം റോഡിലിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഡീസൽ വില വർധനമൂലം മേഖല വൻ പ്രതിസന്ധിയിലാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ, വൈസ് പ്രസിഡന്‍റ് എം.വി. ആന്‍റണി, ഷിജു കാലായിൽ, വി.എസ്. സുബീഷ്, എൽദോസ് വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indefinite striketippers
News Summary - Taurus tippers to go on indefinite strike from July 7 in Kerala
Next Story