Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൗട്ടെ: കേരളത്തിൽ...

ടൗട്ടെ: കേരളത്തിൽ കടലാക്രമണം തുടരും

text_fields
bookmark_border
tauktae cyclone
cancel

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് അ​തി​തീ​വ്ര​ത കൈ​വ​രി​ച്ച് ക​ര​തൊ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ദ​ർ, മ​ഹു​വ (ഭാ​വ്ന​ഗ​ർ ജി​ല്ല) തീ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ദി​യു​വി​ന് കി​ഴ​ക്ക്​ ദി​ശ​യി​ലൂ​ടെ 185 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ ചു​ഴ​ലി ഗു​ജ​റാ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ചു​ഴ​ലി​ക്കാ​റ്റിെൻറ പ്ര​ഭാ​വ​ത്തി​ൽ​നി​ന്ന് കേ​ര​ളം മു​ക്ത​മാ​യെ​ങ്കി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തി​ര​ല​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കേ​ര​ള​തീ​ര​ത്തു​നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

ചു​ഴ​ലി​ക്കാ​റ്റി​ൽ സം​സ്ഥാ​ന​ത്ത് 14,444.9 ഹെ​ക്ട​ര്‍ കൃ​ഷി ന​ശി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 310.3 കി​ലോ​മീ​റ്റ​ര്‍ എ​ൽ.​എ​സ്.​ജി.​ഡി റോ​ഡ്​ ത​ക​ര്‍ന്നു. 34 അ​ങ്ക​ണ​വാ​ടി​ക​ൾ, 10 സ്കൂ​ൾ, 11 പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​ക്ക് നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. 1464 വീ​ട്​ ഭാ​ഗി​ക​മാ​യും 68 എ​ണ്ണം പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. 175 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1479 കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട 5235 പേ​രു​ണ്ട്. ഇ​വ​രി​ല്‍ 2034 പു​രു​ഷ​ന്മാ​രും 2191 സ്ത്രീ​ക​ളും 1010 കു​ട്ടി​ക​ളു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ർ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്- 1427ഉം 1180​ഉം പേ​ര്‍ വീ​തം. മ​ഴ​ക്കെ​ടു​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ര​ണ്ടു​പേ​ര്‍ വീ​ത​വും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​രു​മാ​ണ്​ മ​രി​ച്ച​ത്.

നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​ട​ല്‍ക്ഷോ​ഭം ക​ന​ത്ത നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത് . തു​റ​മു​ഖ​ത്തി​നാ​യു​ള്ള പു​ലി​മു​ട്ടിെൻറ ക​ല്ലു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. ഏ​ക​ദേ​ശം 175 മീ​റ്റ​ര്‍ സ്ഥ​ല​ത്തെ പു​ലി​മു​ട്ടാ​ണ് ക​ട​ലെ​ടു​ത്ത​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ൾ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്.

Show Full Article
TAGS:keralasea turbulenceTauktae Cyclone
News Summary - tauktae cyclone sea turbulence will continue in kerala
Next Story