െകെെപാള്ളും, ഉത്സവ സ്പെഷലുകളിൽ തൽക്കാൽ നിരക്ക്
text_fieldsതിരുവനന്തപുരം: പ്രതിദിന സർവിസുകൾ നടത്താതെ, ഉത്സവ സീസണിലെ തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിൽ യാത്രക്കാരുടെ കൈപൊള്ളിക്കും തൽക്കാൽ നിരക്ക്.
നവരാത്രിയോടനുബന്ധിച്ച് റെയിൽവേ പ്രഖ്യാപിച്ച 392 ഉത്സവ സ്പെഷലുകളിൽ 14 എണ്ണമാണ് കേരളത്തിലേക്കുള്ളത്. ഇതിൽ തിരുവനന്തപുരം-ഗുവാഹതി, ഗുവാഹതി-തിരുവനന്തപുരം ഒഴികെ ട്രെയിനുകളിലെല്ലാം തൽക്കാൽ നിരക്കാണ്.
മഹാമാരിയുടെ ആശങ്കയിലും യാത്രക്കാരുടെ വയറ്റത്തടിച്ചും വരുമാനമുണ്ടാക്കാനാണ് റെയിൽവേ നീക്കം. പതിവ് ട്രെയിനുകളുടെ സമയത്ത് ഏതാനും സ്പെഷൽ ട്രെയിനുകളാണ് ഒാടിക്കുന്നത്.
പ്രതിദിന സർവിസ് പുനഃസ്ഥാപിക്കാത്തതിനെ തുടർന്നുള്ള യാത്രാേക്ലശം നിലനിൽക്കുേമ്പാൾ നിരക്ക് അൽപം ഉയർന്നാലും യാത്രക്കാരെ കിട്ടുമെന്നതാണ് താൽക്കാൽ നിരക്കിലെ സ്പെഷൽ ട്രെയിനുകളിലൂടെ റെയിൽവേയുടെ കണക്കുകൂട്ടൽ. ചെറിയദൂര യാത്രകൾക്കും ഉയർന്ന മിനിമം ചാർജ് നൽകണമെന്നതാണ് മറ്റൊരു തിരിച്ചടി.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 140 രൂപയാണ് സാധാരണ നിരക്കെങ്കിൽ ഉത്സവ സ്പെഷലുകളിൽ 385 രൂപ നൽകണം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തോ ആലപ്പുഴയിലോ ഇറങ്ങാനാണെങ്കിയും എറണാകുളം ചാർജ് കൊടുക്കണം. പൂർണമായും റിസർവേഷൻ മാത്രമാണ് ഇൗ െട്രയിനുകളിലുള്ളത്.
ലോക്ഡൗണിന് ശേഷം സർവിസ് ആരംഭിച്ചപ്പോൾ തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുന്ന 'ഡൈനാമിക് െഫയർ' ഏർപ്പെടുത്തിയ റെയിൽവേ തുടർന്നിേങ്ങാട്ട് ഇളവുകളും ആനുകൂല്യങ്ങളും പരമാവധി ഒഴിവാക്കുന്ന സമീപനത്തിലാണ്.