Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ടാറ്റ പ്രതിനിധികൾ...

‘ടാറ്റ പ്രതിനിധികൾ സംസാരിച്ചു, നിക്ഷേപ താൽപര്യം അറിയിച്ചു’ -വിവാദത്തിൽ വിശദീകരണവുമായി സതീശൻ

text_fields
bookmark_border
‘ടാറ്റ പ്രതിനിധികൾ സംസാരിച്ചു, നിക്ഷേപ താൽപര്യം അറിയിച്ചു’ -വിവാദത്തിൽ വിശദീകരണവുമായി സതീശൻ
cancel
camera_alt

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​ന​വു​മാ​യി ടാ​റ്റ ഗ്രൂ​പ്പ്​ സ​മീ​പി​ച്ചെ​ന്ന വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ടാ​റ്റ​ സ​ർ​ക്കാ​റു​മാ​യി സം​സാ​രി​ച്ചി​ല്ലെ​ന്നാ​ണ​ല്ലോ വാ​ർ​ത്ത​ക​ൾ വ​ന്ന​തെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ താ​നു​മാ​യി സം​സാ​രി​ക്കു​ന്ന ചി​ത്രം വ്യ​വ​സാ​യ മ​ന്ത്രി പു​റ​ത്തു​വി​ട്ട​തോ​ടെ ക​​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​യ​ല്ലോ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​വ​രു​ടെ വെ​സ​ൽ ബി​ൽ​ഡി​ങ്ങി​ന്‍റെ കാ​ര്യം കൊ​ച്ചി​ൻ പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്നു​ണ്ട്.

ക​മ്പ​നി​യു​ടെ ആ​ളു​ക​ൾ പോ​സി​റ്റീ​വാ​യി പ്ര​തി​ക​രി​ച്ചു. കൂ​ടു​ത​ൽ നി​ക്ഷേ​പം കേ​ര​ള​ത്തി​ൽ ന​ട​ത്താ​ൻ അ​വ​ർ വ​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ വ​രു​ന്നെ​ന്നും വ്യ​വ​സാ​യ വ​കു​പ്പി​ൽ ര​ണ്ട്​ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​തി​ൽ 24 മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​ന​മെ​ടു​ത്തെ​ന്നും താ​ൻ പ​റ​ഞ്ഞി​രു​ന്നു. കൊ​ച്ചി​യി​ൽ ഓ​ഷ്യ​നേ​റി​യം തു​ട​ങ്ങാ​നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​രി​ടൈം മ്യൂ​സി​യം തു​ട​ങ്ങാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഒ​രു​പാ​ട്​ നി​ക്ഷേ​പ​ക​ർ പ്രൊ​പ്പോ​സ​ലു​മാ​യി വ​ന്നുവെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈദ്യുതി പ്രതിസന്ധി: പാ​ളി​ച്ച​യു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കും

വൈ​ദ്യു​തി നി​യ​​ന്ത്ര​ണം ജ​ന​ങ്ങ​ളെ മു​ന്‍കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​ല്‍ വൈ​ദ്യു​തി ബോ​ര്‍ഡി​ന് പാ​ളി​ച്ച​യു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ വി.​ഡി. സ​തീ​ശ​ന്‍ അറിയിച്ചു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച​തും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി വ​ന്ന​തു​മാ​ണ്​ കെ.​എ​സ്.​ഇ.​ബി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​ർ യൂ​നി​റ്റി​ന് 4.29 രൂ​പ നി​ര​ക്കി​ല്‍ 25 വ​ര്‍ഷ​ത്തേ​ക്ക്​ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള ക​രാ​ര്‍ പി​ണ​റാ​യി സ​ര്‍ക്കാ​ർ റ​ദ്ദാ​ക്കി​യ​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ട്ടു​വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് ആ ​ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. അ​ന്ന്, സി.​പി.​എം നേ​താ​വ് വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​നി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​ത്. തു​ട​ര്‍ന്ന് യൂ​നി​റ്റി​ന് എ​ട്ടു മു​ത​ല്‍ 14 രൂ​പ വ​രെ നി​ര​ക്കി​ല്‍ അ​ദാ​നി ക​മ്പ​നി​യി​ല്‍നി​ന്ന​ട​ക്കം വൈ​ദ്യു​തി വാ​ങ്ങി. ഇ​താ​ണ് വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ സാ​മ്പ​ത്തി​ക നി​ല പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministertata groupinvestment in keralaVD SatheesanKerala
News Summary - Tata Investment Row: Satheesan Gives Explanation
Next Story