Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി ഉത്തരവിന്...

ഹൈകോടതി ഉത്തരവിന് പിന്നാലെ റോഡിൽ കുഴിയടക്കൽ നാടകം

text_fields
bookmark_border
ഹൈകോടതി ഉത്തരവിന് പിന്നാലെ റോഡിൽ കുഴിയടക്കൽ നാടകം
cancel

തൃശൂർ: സംസ്ഥാനത്തെ തകർന്ന മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചക്കകം നടത്തണമെന്ന ഹൈകോടതി ഉത്തരവിന് പിന്നാലെ റോഡിൽ കുഴിയടക്കൽ നാടകം. റോഡ് റോളർ ഉപയോഗിക്കാതെ ഇടിമുട്ടി ഉപയോഗിച്ചാണ് പലയിടത്തും ടാർ ഉറപ്പിക്കുന്നത്. തൃശൂർ-എറണാകുളം ദേശീയപാതയിൽ പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപം കുറുമാലിയിൽ റോഡ് റോളർ ഉപയോഗിക്കാതെ ടാറിങ് നടത്തുന്ന ദൃശ്യങ്ങൾ 'മാധ്യമ'ത്തിന് ലഭിച്ചു.


പെട്ടെന്ന് ഇളകിപ്പോകാവുന്ന തരത്തിലുള്ള ടാറിങ് കോടതി​യെ കബളിപ്പിക്കാനാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ടാർ ചെയ്ത ഭാഗങ്ങൾ ഇളകിപ്പോയിട്ടുണ്ട്. കുഴിയടക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Tarringhigh court
News Summary - Tarring drama on the road after High Court order
Next Story