രാജിക്കാര്യത്തിൽ വി.എം സുധീരനുമായി ചർച്ച നടത്തുമെന്ന് താരിഖ് അൻവർ
text_fieldsതിരുവനന്തപുരം: വി.എം സുധീരനുമായി ചർച്ച നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കൂടികാഴ്ചക്ക് സമയം നിശ്ചയിട്ടിച്ചിട്ടില്ലെന്നാണ് താരിഖ് അന്‍വര്‍ പറഞ്ഞത്. വി.എം സുധീരന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് ശേഷമായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് എ.ഐ.സി.സിയില്‍ നിന്നും സുധീരൻ രാജിവെച്ചത്.
രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. ജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
അനുനയ നീക്കങ്ങളുടെ ഭാഗമായി ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് താരിഖ് അന്‍വര്‍ സുധീരനെ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സുധീരൻ എ.ഐ.സി.സിയിൽ നിന്നും അപ്രതീക്ഷിതമായി രാജിവെച്ചത്.
എന്നാല്‍ താരിഖ് അൻവർ കൂടിക്കാഴ്ചക്ക് എത്തുമെന്ന് തനിക്ക് സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വി.എം. സുധീരൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

