Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ലജ്ജയില്ലേ ശൈലജേ?;...

‘ലജ്ജയില്ലേ ശൈലജേ?; നിങ്ങൾ ബലിയാടാക്കാൻ ശ്രമിച്ച ഒരു കുഞ്ഞിന്‍റെ കണ്ണുനീരിന് മറുപടി പറയേണ്ടിവരും’

text_fields
bookmark_border
kk shailaja
cancel

കോഴിക്കോട്: പാലത്തായി പീഡനക്കേസിലെ കോടതി വിധിയിൽ സ്ഥലം എം.എൽ.എയും മുൻ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജക്കെതിരായ വിമർശനത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താരാ ടോജോ അലക്സ്. കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ തന്നെയല്ലേ എന്നും നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ താരാ ചോദിച്ചു.

പി.ആർ. വർക്കിലൂടെയും മാധ്യമ സ്തുതിപാടുകാരുടെ വാഴ്ത്തുപാട്ടിലൂടെ ഊതി വീർപ്പിക്കപ്പെട്ട ബലൂൺ മാത്രമായ ശൈലജ എന്ന സ്ത്രീ എങ്ങനെയാണ് ഇരയാക്കപ്പെട്ട കുഞ്ഞിന് നേരെ കണ്ണടച്ചതെന്ന് സമൂഹം അറിയണമെന്നും താരാ വ്യക്തമാക്കി. കൂടാതെ, കോടതി വിധിയിലെ 95 മുതൽ 102 വരെയുള്ള പേജുകളിലെ നിരീക്ഷണവും താരാ എഫ്.ബി പോസ്റ്റിൽ പങ്കുവെച്ചു.

താരാ ടോജോ അല്കസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ലജ്ജയില്ലേ ശൈലജെ?

പാലത്തായി കേസിലെ കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെനന്നും നിക്ഷിപ്ത താത്പര്യക്കാരാണ് പ്രചാരണത്തിന് പിന്നില്ലെന്നും പറയുന്ന സ്ഥലം എംഎൽഎ യും മുൻ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.കെ. ശൈലജെ...

151 പേജുകൾ അടങ്ങിയ പാലത്തായി കേസ് കോടതി വിധി പകർപ്പിലെ 102 ആം പേജ്, point 112 നിങ്ങൾ കണ്ടില്ലേ?

"It is learnt from the allegations raised in WP(C).21648/20 before Hon'ble High Court that, on 21.09.20, PW1's mother (petitioner in above writ petition) had filed a petition before the Hon'ble Minister for Women and Child Welfare seeking appropriate action against the counsellors for their unethical and rude behaviour towards the victim. The petition is still pending and, I hope that there would be. appropriate action in the matter.

(ഹൈക്കോടതിയിൽ WP(C).21648/20 ൽ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്, 21.09.20 ന്, PW1 ന്റെ അമ്മ (മുകളിൽ പറഞ്ഞിരിക്കുന്ന റിട്ട് ഹർജിയിലെ ഹർജിക്കാരി) ഇരയോട് കാണിച്ച അധാർമ്മികവും പരുഷവുമായ പെരുമാറ്റത്തിന് കൗൺസിലർമാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട വനിതാ-ശിശുക്ഷേമ മന്ത്രിക്ക് മുമ്പാകെ ഒരു ഹർജി സമർപ്പിച്ചു എന്നാണ്. ഹർജി ഇപ്പോഴും പരിഗണനയിലാണ്, ഈ വിഷയത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.)

ഇതിൽ പറഞ്ഞിരിക്കുന്ന വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി നിങ്ങൾ തന്നെ അല്ലെ?

നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്?

എന്തായിരുന്നു കുട്ടിയുടെ അമ്മ,

കെ കെ ശൈലജക്ക് നൽകിയ പരാതി?

വളരെ സെൻസിറ്റീവ് ആയ ഈ വിഷയത്തിലെ വിശദാംശങ്ങൾ പൊതുമധ്യത്തിൽ ഉന്നയിക്കുന്നതിൽ വളരെ സങ്കടമുണ്ടെങ്കിലും,

പി ആർ വർക്കിലൂടെയും കുറച്ചു മാധ്യമ സ്തുതിപാടുകാരുടെ വാഴ്ത്തു പാട്ടിലൂടെ ഊതി വീർപ്പിക്കപ്പെട്ട ബലൂൺ മാത്രമായ ശൈലജ എന്ന സ്ത്രീ എങ്ങനെയാണ് ഇരയാക്കപ്പെട്ട കുഞ്ഞിന് നേരെ കണ്ണടച്ചതെന്ന് സമൂഹം അറിയണം, വിലയിരുത്തണം.

കോടതി വിധിയിലെ 95 to 102 പേജുകളിലെ നിരീക്ഷണം;

"ഒരു 10 വയസുകാരിയായ കുട്ടിയെ ദിവസങ്ങൾക്ക് ദിവസങ്ങൾ ഇടവേളകളില്ലാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സാധാരണയായി POCSO കേസുകളിൽ കൗൺസിലർമാരുടെ റിപ്പോർട്ടുകൾ രഹസ്യമായിരിക്കുകയും ഒരിക്കലും പുറത്ത് വിടാറില്ലെങ്കിലും, ഈ കേസിൽ കൗൺസിലർമാർ 69 പേജുകൾ വരുന്ന ഒരു അത്യന്തം ഗൗരവമുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. അതിൽ അവർ കുട്ടിയോട് ചോദിച്ച എല്ലാ ചോദ്യങ്ങളും കുട്ടി നൽകിയ മറുപടികളും പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ചോദ്യവും പരിശോധിക്കുമ്പോൾ, കൗൺസിലർമാർ മറ്റൊരു അന്വേഷണ ഏജൻസിയായി പ്രവർത്തിച്ചതായി വ്യക്തമായി കാണാൻ സാധിക്കും. അവർ ചോദിച്ച ചോദ്യങ്ങൾ കൂടുതലും കേസിന്റെ ഗൗരവവുമായി ബന്ധപ്പെട്ടവയാണ്. മാത്രമല്ല, കുട്ടിയോട് ചോദിച്ച ചോദ്യങ്ങൾ അത്യന്തം അസഭ്യവും ലൈംഗികവുമായും അപമാനകരവുമായിരുന്നുവെന്നത് അവർ സ്വന്തം ചുമതലപോലും മറന്നതിന്റെ തെളിവാണ്. കൗൺസിലർ ചോദിച്ച ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ തന്നെ അവരുടെ ശ്രമം പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്‌ക്കാനും പൊയിലൂരിൽ ഒരു അജ്ഞാതനായ ആളാണ് പീഡനം നടത്തിയതെന്ന പ്രതിയുടെ വാദം ഉറപ്പാക്കാനുമാണെന്ന് വ്യക്തമാണ്.

അത് തെളിയിക്കുന്ന ചില ചോദ്യങ്ങൾ ഈ രീതിയിലാണ്:

Q. പപ്പൻ മാഷ് ബാത്ത്‌റൂമിൽ പോകാൻ എപ്പോഴാണ് പറഞ്ഞത്?

Q. അത് ഇന്റർവൽ സമയമല്ലായിരുന്നോ?

Q. പൗരത്വ ബില്ലിനെക്കുറിച്ച് എങ്ങനെയാണ് അറിയുന്നത്?

Q. ക്ലാസ്സിൽ ആണോ മാഷ് പൗരത്വ ബില്ലിനെ കുറിച്ച് പറഞ്ഞത്?

Q. ശരത് മാഷ് ബാത്ത്‌റൂമിൽ പോകാൻ എപ്പോഴൊക്കെയാണ് പറയാറുള്ളത്?

Q. ബാത്ത്‌റൂമിൽ നിന്ന് മാഷ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

Q. മോളെന്തിന് ഇത്രയും ഉപദ്രവിച്ചശേഷം അവനോടൊപ്പം പോയി?

Q. ആദ്യമായി പീരീഡ്‌സ് ആയത് എപ്പോഴാണ്?

Q. പൊയിലൂരിൽ എപ്പോഴാണ് കൊണ്ടുപോയത്?

Q. പൊയിലൂരിൽ ഉണ്ടായ മറ്റേ ആൾ മാഷിന്റെ പ്രായക്കാരനാണോ?

Q. അറിയുന്ന ആളാണോ ഉപദ്രവിച്ചത്?

Q. മോൾ പപ്പൻ മാഷിന് ചൊറിഞ്ഞു കൊടുക്കാറുണ്ടായിരുന്നോ?

Q. ഡ്രസ്സ് ഇടാത്ത ഫോട്ടോയാണോ മാഷ് അയച്ചത്?

Q. ആ ഫോട്ടോ മോളുടേതാണെന്ന് എങ്ങനെ മനസ്സിലായി?

Q. ആ ഫോട്ടോ ഡിലീറ്റ് ചെയ്ത കാര്യം പോലീസിനോട് പറഞ്ഞോ?

Q. ജനുവരി 15ന് ബ്ലീഡിങ് വന്നപ്പോൾ മോൾ എന്ത് ചെയ്തു?

Q. മൂന്ന് ദിവസവും ഒരേ ബാത്ത്‌റൂമിലാണോ കയറിയത്?

Q. ബാത്ത്‌റൂമിൽ നിന്ന് മാഷ് വർത്തമാനം പറയാറുണ്ടോ?

Q. മാഷ് മോളെ ‘കല്യാണം കഴിച്ചോളാം’ എന്ന് പറയാറുണ്ടോ?

മുകളിലുള്ള ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ കൗൺസിലർമാരുടെ നിലവാരവും അവർ എത്രത്തോളം സ്വാധീനിക്കപ്പെട്ട് അധഃപതിച്ചിരിക്കുന്നുവെന്നും മനസ്സിലാകും. 10 വയസുള്ള ഒരു കുട്ടിയോട് ഇത്തരം അസഭ്യവും ലൈംഗികമായി അപമാനകരവുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തന്നെ നാണക്കേടാണ്. അതും ഒരു സീനിയർ പോലീസ് ഓഫീസർ സന്നിഹിതനായിരിക്കെ—അവർ അത് തടയാൻ നടപടിയൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്തു.

പ്രതിയുടെ പ്രധാന പ്രതിരോധ വാദം ഇതായിരുന്നു: അദ്ദേഹം ‘സിറ്റിസൺഷിപ്പ് അമെൻഡ്മെന്റ് ബിൽ’ അനുകൂലിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു, അത് കാരണം ഒരു പ്രത്യേക സമുദായത്തിലെ ചില രക്ഷിതാക്കൾ അദ്ദേഹത്തോട് വൈരാഗ്യം പുലർത്തുകയും കേസ് അവർ കെട്ടിച്ചമച്ചതുമാണെന്നുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൗൺസിലർ ചോദിച്ചത്.

പിന്നീട് കൗൺസിലർമാർ കുട്ടിക്ക് “കള്ളം പറയുന്ന സ്വഭാവം”, “ഫാന്റസി സ്വഭാവം”, “വേഗത്തിൽ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം” എന്നിവയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 10 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ‘സൗന്ദര്യബോധം’ വരെ വിലയിരുത്താൻ അവർ ശ്രമിച്ചത് കുട്ടിയെ അധിക്ഷേപിച്ച് തരംതാണപ്പെടുത്താനായിരുന്നു.

കൗൺസിലിംഗിനിടെ രണ്ട് മാസത്തോളം തുടർച്ചയായി കുട്ടി ഇതെല്ലാം സഹിക്കേണ്ടിവന്നു. കുട്ടിയുടെ ബന്ധു കോടതിയിൽ പറഞ്ഞത്—കൗൺസിലർ ഒരു സാനിറ്റൈസർ ബോട്ടിൽ കാണിച്ചു പ്രതിയുടെ ലിംഗത്തിന്റെ വലിപ്പം എന്താണ് എന്ന് ചോദിച്ചുവെന്ന്.

ഈ ചോദ്യങ്ങൾ പരിശോധിച്ചാൽ അവർ ഈ ജോലി തുടരാൻ പാടില്ലാത്തവരാണെന്ന് വ്യക്തമായിരിക്കുന്നു.

കുട്ടിയുടെ അമ്മ ഉന്നയിച്ച പരാതിയിൽ, 21.09.20 ന് അവർ വനിതാ ശിശു ക്ഷേമ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും കൗൺസിലർമാരുടെ അശ്ലീലവും ക്രൂരമായ പെരുമാറ്റവും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പറയുന്നു. ആ പരാതി ഇപ്പോഴും പരിഗണനയിലാണ്; അതിൽ യോഗ്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു."

ഇതാണ് കോടതിയുടെ വിധിയിൽ പറഞ്ഞിട്ടുള്ളത്.

പോക്സോ നിയമം (Protection of Children from Sexual Offences Act, 2012) കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ രൂപപ്പെടുത്തിയ ഏറ്റവും ശക്തവും സമഗ്രവുമായ നിയമമാണ്. ഈ നിയമം “കുട്ടിയുടെ മാനസികാരോഗ്യം” ഒരു പ്രധാന അവകാശമായാണ് കണക്കാക്കുന്നത്. അതിന് വേണ്ടി കൗൺസിലിംഗും മാനസിക പിന്തുണയും നിയമപരമായും നിർബന്ധിതമാണ്.

ഇപ്രകാരം കൗൺസിലിങ്ങിന് വിധേയയായ പത്ത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പത്തു തവണയിലേറെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുഞ്ഞിനോട് ഒരു പ്രതിയെ ചോദ്യം ചെയ്യുന്നതുപോലെ ചോദിച്ച ചോദ്യങ്ങളാണ് മുകളിൽ.

POCSO കേസുകളിൽ കൗൺസിലർമാരുടെ റിപ്പോർട്ടുകൾ രഹസ്യമായിരിക്കുകയും ഒരിക്കലും പുറത്ത് വിടാറില്ലെങ്കിലും, ഈ കേസിൽ കൗൺസിലർമാർ 69 പേജുകൾ വരുന്ന ഒരു അത്യന്തം ഗൗരവമുള്ള റിപ്പോർട്ട് ആരെ രക്ഷിക്കാനാണ് അന്വേഷണ സംഘത്തിന് കൊടുത്തത്?

ഈ സംഭവങ്ങൾ വിധി ന്യായത്തിൽ എടുത്തു പറഞ്ഞു കൊണ്ടാണ്, കെ.കെ ശൈലജ നടപടിയെടുത്തില്ലെന്ന് കോടതി വിമർശിക്കുന്നത്.

കൗൺസലിങ്ങിന്റെ പേരിൽ കൗൺസലർമാർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി കണ്ടെത്തിയത്.

കുട്ടിയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തിൽ ശക്തമായി ആവശ്യപ്പെടുന്നത്.

കൗൺസലർമാർ സമർപ്പിച്ച റിപ്പോർട്ടിലെ മൊഴികൾ പരാമർശിച്ചു കൊണ്ടായിരുന്നു പ്രതിഭാഗം ഈ കേസിൽ മുഴുവൻ സമയം ക്രോസ് വിസ്താരം നടത്തിയത്.

മണിക്കൂറുകൾ കുട്ടിയെ ചോദ്യം ചെയ്ത കൗൺസലർമാർ അതിജീവിത കളവ് പറയുന്ന സ്വഭാവക്കാരി എന്ന്‌ റിപ്പോർട്ടിൽ എഴുതിയിരുന്നു.

ഈ റിപ്പോർട്ടിലെ പരാമർശം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ ഹൈകോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരം അല്ല എന്ന്‌ കാണിച്ച് അതിജീവിതയുടെ മാതാവ് ഹൈ കോടതിയിൽ കൊടുത്ത ഹരജിയിൽ ഈ പരാതിയും ഉൾപ്പെടുത്തിയിരുന്നു.

വെറും 10 വയസ്സിനുള്ളിൽ സ്വന്തം

പിതാവിനെയും ബാല്യത്തെയും നഷ്ടപ്പെട്ട ഒരു കുഞ്ഞിനോട്

കെ കെ ശൈലജയും,

അവളെ പ്രതിക്ക് വേണ്ടി മണിക്കൂറുകൾ interrogate ചെയ്ത് തകർത്ത കൗൺസിലർമാരോടും,

ആ റിപ്പോർട്ട് അന്വേഷണത്തിൽ സ്വീകരിച്ച, പോലീസിനോടും,

ഇതെല്ലാം നടന്ന് കണ്ണുമടച്ച് മിണ്ടാതിരുന്ന കെ കെ ശൈലജ യോടും,

അവളെ സംരക്ഷിക്കേണ്ടിയിരുന്ന സംവിധാനത്തെ അവളുടെ എതിരാളിയാക്കി മാറ്റിയ ഭരണകൂടത്തോടും പറയാനുള്ളത്...

നിങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കും അകത്തള അന്തർധാരകളും വേണ്ടി, നിങ്ങൾ ബലിയാടാക്കാൻ ശ്രമിച്ച ഒരു കുഞ്ഞിൻറെ കണ്ണുനീരിന് നിങ്ങൾ മറുപടി പറയേണ്ടിവരും.

നിങ്ങൾ അവളെ ഒറ്റപ്പെടുത്തിയെങ്കിലും,

"മനുഷ്യർ" അവളെ ഒരിക്കലും ഒരിക്കലും ഒറ്റയ്ക്കാക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK ShailajaPalathayi Rape CaseTara Tojo AlexLatest News
News Summary - Tara Tojo Alex crisis KK shailaja in Palathayi Rape Case Verdict
Next Story