Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രം തൊഴിലാളികളുടെ ജീവിതസുരക്ഷ ഇല്ലാതാക്കുന്നു-തപൻ സെൻ

text_fields
bookmark_border
കേന്ദ്രം തൊഴിലാളികളുടെ ജീവിതസുരക്ഷ ഇല്ലാതാക്കുന്നു-തപൻ സെൻ
cancel

കോട്ടയം: കോർപറേറ്റ് അനുകൂല നയങ്ങളിലൂടെ കേന്ദ്ര സർക്കാർ രാജ്യത്ത് തൊഴിലാളി ചൂഷണം വർധിപ്പിക്കുകയാണെന്ന് സി.ഐ.ടി.യു ദേശീയ ഉപാധ്യക്ഷൻ തപൻ സെൻ. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കിയും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും കേന്ദ്രം തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ജീവിത സുരക്ഷയും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസ്ഥിതിയെ എതിർക്കാൻ തൊഴിലാളികൾ ഒന്നിച്ചു നിൽക്കണം. ഉടമയാരാണെന്നറിയാത്ത പുതിയ പുതിയ തൊഴിൽ മേഖലകൾ രൂപം കൊള്ളുകയാണ്. ആരാണ് ശത്രു എന്നറിയാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല. ഈ വ്യവസ്ഥിതിക്ക് സംഘടന തന്നെ ബദൽ കണ്ടെത്തണം. നിലവിലെ പ്രതിസന്ധി സമൂഹത്തെ ബോധ്യപ്പെടുത്താൻ അവരിലേക്ക് ഇറങ്ങിച്ചെല്ലണം.

കേരളത്തിലടക്കം തൊഴിലാളികൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കേരളത്തിൽ ഇടതുപക്ഷം ഭരിച്ചപ്പോൾ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കി. എന്നാൽ, കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴുണ്ടായ പരിമിതി കാരണം പൂർണമായി വിജയിക്കാനായില്ലെന്ന പോരായ്മയുണ്ട്. പ്രതിസന്ധികൾ ഇവിടുത്തെ ഭരണവ്യവസ്ഥയുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ മൂലമാണെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താൻ വിപുല പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും തപൻ സെൻ പറഞ്ഞു.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ദേശീയ പ്രസിഡന്റ് സുദീപ് ദത്ത, സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ, ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറിമാരായ എ.ആർ. സിന്ധു, കെ.എൻ. ഗോപിനാഥ്, ദീപ കെ. രാജൻ, നേതാക്കളായ എ.കെ. ബാലൻ, വി. ശിവൻകുട്ടി, കെ.കെ. ജയചന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവർ പങ്കെടുത്തു.നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മുൻ മന്ത്രി വി.എൻ. വാസവൻ കൈമാറിയ ദീപശിഖ ജില്ല സെക്രട്ടറി കെ. അനിൽകുമാർ ഏറ്റുവാങ്ങി സമ്മേളന നഗറിൽ എത്തിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പതാക ഉയർത്തി. പിന്നാലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tapan Sen about central government
Next Story