Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: പ്രതികളായ നാല് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

text_fields
bookmark_border
താമിർ ജിഫ്രി
cancel
camera_alt

കൊല്ലപ്പെട്ട താമിർ ജിഫ്രി

മലപ്പുറം: താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ നാല് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

ആല്‍ബിന്‍ അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍, ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് ഒ​ന്നി​നാ​യി​രു​ന്നു എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ചെ​ന്ന കേ​സി​ൽ തി​രൂ​ര​ങ്ങാ​ടി മ​മ്പു​റം സ്വ​ദേ​ശി താ​മി​ർ ജി​ഫ്രി​യെ​യും കൂ​ടെ​യു​ള്ള​വ​രെ​യും മ​ല​പ്പു​റം എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ ക​ർ​മ​സേ​ന​യാ​യ ഡാ​ൻ​സാ​ഫ് ടീം ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ താ​മി​ർ ജി​ഫ്രി കൊല്ലപ്പെട്ടു.

ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ്​ മ​ര​ണ​മെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ​ഡാ​ൻ​സാ​ഫ്​ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​ട്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻഡ് ചെ​യ്തി​രു​ന്നു.

നാ​ല് പൊ​ലീ​സു​കാ​​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റ​വും ചു​മ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tanur Thamir jifri custodial murder: cbi arrest 4 cops
Next Story