താനൂർ അതിക്രമം: പരിശോധിക്കുമെന്ന് ആർ.ഡി.ഒയും ഡിവൈ.എസ്.പിയും
text_fieldsതിരൂർ: താനൂര്‍ ചാപ്പപ്പടിയിലെ പൊലീസ് അതിക്രമം ഉൾപ്പെടെയുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് ആർ.ഡി.ഒയും ഡിവൈ.എസ്.പിയും അറിയിച്ചു. തിരൂര്‍ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തിലാണ് ആർ.ഡി.ഒ ടി.വി. സുഭാഷും ഡിവൈ.എസ്.പി എ.ജെ. ബാബുവും ഇക്കാര്യമറിയിച്ചത്. ചാപ്പപ്പടിയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക പദ്ധതി തയാറാക്കാനും പ്രാദേശിക തലത്തില്‍ സമിതികള്‍ രൂപവത്കരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. താനൂരിലെ രാഷ്്ട്രീയ നേതാക്കളും ജനപ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
സമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രി ഡോ. കെ.ടി. ജലീല്‍ 20ന് വിപുലമായ യോഗം വിളിച്ചതായി ആർ.ഡി.ഒ അറിയിച്ചു. വ്യാഴാഴ്ച രാവിലെ റവന്യൂ സംഘം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ചാപ്പപ്പടിയിലുണ്ടായ നഷ്ടം സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആർ.ഡി.ഒ അറിയിച്ചു. പൊലീസ് ഭാഗത്തുനിന്ന് അസാധാരണ നടപടികളുണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
