താനൂരിലേത് അസഹിഷ്ണുതയുടെ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: താനൂരിൽ നടക്കുന്നത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാർഥി വിജയിച്ചേതാടെയാണ് പ്രശ്നം ആരംഭിച്ചത്. അബ്ദുറഹ്മാന് സാഹിബും മൊയ്തുമൗലവിയുമുള്പ്പെടെയുള്ളവർ ആക്രമിക്കപ്പെട്ട സ്ഥലമാണതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് മുസ്ലിം ലീഗിനെ ഇല്ലാതാക്കാനാണ് സർക്കാറിെൻറ ശ്രമമെന്നും അതു നടക്കില്ലെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.
സഭാ രേഖയിൽനിന്ന് നീക്കിയ വി. അബ്ദുറഹ്മാെൻറ പ്രസംഗം മറ്റൊരു രൂപത്തിൽ പരാമർശിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഒരു മണ്ഡലത്തിലെ വിഷയത്തില്‍ അവിടത്തെ ജനപ്രതിനിധി സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അസഹിഷ്ണുതയാണ്. പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ അപമാനിെച്ചന്ന് അദ്ദേഹം പറഞ്ഞു. അതില്ലെങ്കില്‍ വ്യക്തമാക്കാമായിരുന്നല്ലോ? അതുപോലെ സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തിയെന്ന് പറഞ്ഞു. അത് ലീഗാണെന്ന് പറഞ്ഞത് താന്‍ കേട്ടില്ല, കള്ളപ്പണം അക്രമത്തിനുപയോഗിെച്ചന്ന് പറഞ്ഞു. വിദേശത്തുനിന്ന് ലഭിച്ച പണം ഇതിന് ഉപയോഗിെച്ചന്ന് പറഞ്ഞതായി താന്‍ കേട്ടില്ല. കള്ളപ്പണമല്ല നല്ലപണമാണ് അക്രമത്തിനുപയോഗിച്ചതെങ്കില് അതു പറഞ്ഞാല്‍ മതിയായിരുന്നു. ഏത് സി.പി.എം പ്രവര്‍ത്തകനാണ് ആക്രമണം നടത്തിയതെന്ന് പറയാന്‍ ആവശ്യപ്പെട്ടിട്ട് മറുപടിയില്ലാത്തത് എന്തുകൊണ്ടാണ്? സ്പീക്കര്‍ക്കെതിരെ ഇത്തരം പ്രതികരണം പാടില്ലാത്തതായിരുന്നു. അതിനെക്കുറിച്ച് പറയുേമ്പാൾ ദുശ്ശാസനച്ചിരിയാണ് പ്രതികരണം. ഇതാേണാ പാർലമെൻററി മര്യാദ.
താനൂർ വിഷയത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിെൻറ നിലപാട് നിഷ്പക്ഷമാണ്. ലീഗിന് കൂടുതല്‍ പ്രതിനിധികൾ മലപ്പുറത്തുനിന്നായിട്ടും അവിടെയുള്ളയാളെ ചുമതലപ്പെടുത്താതെ മണ്ണാര്‍ക്കാട് അംഗത്തെ അടിയന്തരപ്രമേയം ഏൽപിച്ചത് മനഃസാക്ഷിക്കുത്തുകൊണ്ടാണെന്നും പിണറായി ആരോപിച്ചു. പ്രത്യേക കൺട്രോൾ റൂമും പൊലീസ് സംവിധാനവും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും സി.പി.എം പ്രവർത്തകരും ഒന്നിച്ച് ലീഗിനെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അതു നടക്കില്ലെന്നും ഇറങ്ങിപ്പോക്കിന് മുമ്പ് ഡോ. എം.കെ. മുനീർ പറഞ്ഞു. പൊലീസ് ഭീകരതമൂലം സ്ത്രീകളും കുട്ടികളും പലായനം ചെയ്യുകയാണ്. മലപ്പുറം തെരഞ്ഞെടുപ്പിൽ കാണാമെന്നും മുനീർ പറഞ്ഞു.
സ്പീക്കർക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി
താനൂരിലെ സി.പി.എം-ലീഗ് സംഘർഷം നിയമസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾക്ക് വഴിെവച്ചു. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനു പുറമേ, ഭരണ^പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദവുമുണ്ടായി. സ്പീക്കർക്കെതിരെയും പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ നേതാവിനോട് പോലും ചില ലീഗ് അംഗങ്ങൾ വികാരം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. ഒടുവിൽ ബി.ജെ.പി ഒഴികെ പ്രതിപക്ഷ കക്ഷികൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ലീഗിെൻറ നിലപാടിനെ പിന്തുണച്ച് മാണി ഗ്രൂപ് രംഗത്തുവന്നത് ശ്രദ്ധിക്കപ്പെട്ടു.താനൂരിൽ പൊലീസും സി.പി.എമ്മും ലീഗുകാരെ ആക്രമിക്കുന്നതിനെക്കുറിച്ച് എൻ. ഷംസുദ്ദീൻ കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടീസും ഇതേ വിഷയത്തിൽ സബ്മിഷൻ നൽകിയ ഭരണപക്ഷത്തെ വി. അബ്ദുറഹ്മാെൻറ പരാമർശങ്ങളുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പൊലീസിനും സി.പി.എമ്മിനുമെതിരെ ഷംസുദ്ദീൻ ആഞ്ഞടിച്ചപ്പോൾ ലീഗിനെതിരെ കടുത്ത ആക്രമണമാണ് മുഖ്യമന്ത്രി പിണറായി വിജയനും വി. അബ്ദുറഹ്മാനും നടത്തിയത്.
ഷംസുദ്ദീൻ സംസാരിച്ചശേഷം സ്ഥലം എം.എൽ.എ എന്നനിലയിൽ അബ്ദുറഹ്മാനെ വിളിച്ചതോടെയാണ് പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയത്. അത്തരം കീഴ്വഴക്കം സഭയിലുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുത്തതോടെ അവസരം കിട്ടിയ അബ്ദുറഹ്മാൻ ലീഗിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു. ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റുനിന്ന് പ്രതിപക്ഷത്തെ നേരിടുകയും അബ്ദുറഹ്മാെന േപ്രാത്സാഹിപ്പിക്കുകയും ചെയ്തു.
സ്പീക്കർക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ഇതിനിടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേറ്റതോടെ അണികൾ ഇരിപ്പിടത്തിലേക്ക് മടങ്ങി. ഇൗ ഘട്ടത്തിൽ പി.കെ. ബഷീർ അടക്കം ചില അംഗങ്ങൾ രമേശ് ചെന്നിത്തലയുടെ അടുത്തെത്തി ഉച്ചത്തിൽ സംസാരിച്ചു. ഭരണപക്ഷം അതിനെ കളിയാക്കി ബഹളം കൂട്ടുകയും ചെയ്തു.
താനൂർ എം.എൽ.എ ലീഗിനെപറ്റി പറഞ്ഞ മോശം കാര്യങ്ങൾ രേഖയിൽനിന്ന് നീക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരം പദപ്രയോഗം ഒഴിവാക്കേണ്ടയാതിരുെന്നന്ന് സ്പീക്കർ വ്യക്തമാക്കുകയും പരിശോധിച്ച് നീക്കംചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പിന്നാലെ മുഖ്യമന്ത്രിയും രൂക്ഷ ഭാഷയിൽ ലീഗിനെതിരെ രംഗത്തുവന്നു. അബ്ദുറഹ്മാൻ സംസാരിക്കവെ രേഖയിൽനിന്ന് നീക്കം ചെയ്തവ മറ്റൊരു രൂപത്തിൽ മുഖ്യമന്ത്രി വീണ്ടും ഉന്നയിച്ചു. ഇവിടെ കണ്ടതായിരിക്കും അവിടെയും ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം വീണ്ടും ബഹളം കൂട്ടി. സ്പീക്കർക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്കെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. ഇതിനിടെ ഇരട്ടക്കൊലപാതകം കഴിഞ്ഞ ആളിവിടെ ഇരിപ്പില്ലേയെന്ന് എ.കെ. ബാലൻ വിളിച്ചുചോദിച്ചു.സഭ ആകെ ബഹളത്തിൽ മുങ്ങി. മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചപ്പോൾ വീണ്ടും ബഹളം. സ്പീക്കർ രംഗം ശാന്തമാക്കിയ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
മാധ്യമം റിപ്പോർട്ടുമായി ഷംസുദ്ദീൻ സഭയിൽ
തിരുവനന്തപുരം: താനൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് മാധ്യമം റിപ്പോർട്ട് നിയമസഭയിൽ. മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിക്കുന്നതിനിടെ മാധ്യമത്തിെൻറ റിപ്പോർട്ട് ഉയർത്തിക്കാട്ടിയത്. ഇത് മാധ്യമം പത്രത്തിെൻറ റിപ്പോർട്ടാണെന്നും അവിടെ എന്താണ് ഉണ്ടായതെന്ന് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമത്തിെൻറ വാർത്ത അദ്ദേഹം സഭയെ വായിച്ചുകേൾപ്പിച്ചു. പൊലീസിനെതിരെ സി.പി.എം ഏരിയ സെക്രട്ടറിയുടേതായി മാധ്യമത്തിൽ വന്ന പ്രതികരണവും അദ്ദേഹം സഭയിൽ വായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
