താനൂർ സംഘര്‍ഷം: 32 പേര് അറസ്റ്റില്‍; 2000 പേര്‍ക്കെതിരെ കേസ്
text_fieldsതാനൂർ/തിരൂര്‍: താനൂർ ചാപ്പപ്പടിയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മുസ്ലിം ലീഗ്-സി.പി.എം സംഘര്‍ഷത്തില്‍ 32 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ ലീഗ്, സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറ് ഉദ്യോഗസ്ഥരുൾപ്പെടെ 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെ കേസെടുത്തു.
19 ലീഗ് പ്രവര്‍ത്തകരെയും 13 സി.പി.എമ്മുകാരെയുമാണ് തിങ്കളാഴ്ച പുലർച്ചയോടെ അറസ്റ്റ് ചെയ്തത്. അക്രമത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. 20ലേറെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വാഹനങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും അഗ്നിക്കിരയാക്കി.
താനൂര്‍ സി.ഐ അലവി, തിരൂര്‍ സി.ഐ എം.കെ ഷാജി, താനൂര്‍ എസ്.ഐ സുമേഷ് സുധാകര്‍, വാഴക്കാട് എസ്.ഐ സന്തോഷ്, താനൂരിലെ എ.എസ്.ഐമാരായ ഉമ്മര്‍, ബാബുരാജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആല്ബിന്, രതീഷ് (താനൂര്‍), മധു (പെരുമ്പടപ്പ്), ഉണ്ണികൃഷ്ണന് (മലപ്പുറം), മലപ്പുറം എം.എസ്.പിയിലെ വിപിന്‍, ദിനേശ്, രാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
താനൂർ സി.ഐ അലവിയുടെ ഇടതുകൈയിലെ രണ്ട് എല്ല് പൊട്ടി. ഇദ്ദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.ഐ ഷാജി, എസ്.ഐ സുമേഷ് സുധാകര്‍, എ.എസ്.ഐ ബാബുരാജ് എന്നിവര്‍ക്ക് കാലിന് ഗുരുതര പരിക്കേറ്റു. എ.എസ്.ഐ ഉമ്മറിന് കൈക്കാണ് പരിക്ക്. എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞദിവസങ്ങളിൽ നിലനിന്ന ലീഗ്^സി.പി.എം സംഘർഷത്തിെൻറ തുടർച്ചയായാണ് അക്രമം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
